ഇടുക്കി: വൃദ്ധമാതാവിനെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. കേസിൽ വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനു(45)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വൃദ്ധമാതാവും മകളും മാത്രമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. മാതാവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതി മകളെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. അവശയായ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അമ്മ തന്നെയാണ് തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
തുടർന്ന് ഇയാളെ പോലീസ് പിടികൂടിയെങ്കിലും വിട്ടയക്കുകയായിരുന്നു. യുവതിയ്‌ക്ക് ബോധം വന്ന ശേഷം മൊഴിരേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
















Comments