ലക്നൗ : ഗുണ്ടാ നേതാവും രാഷ്‌ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച് ഉമേഷ് പാലിന്റെ കുടുംബം . “നീതി നൽകിയതിന് മുഖ്യമന്ത്രി യോഗി ജിയോട് ഞാൻ നന്ദി പറയുന്നു, ഞങ്ങൾക്കും നീതി നൽകണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിരുന്നു. മുഖ്യമന്ത്രിയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്,” ഉമേഷ് പാലിന്റെ അമ്മ ശാന്തീദേവി പറഞ്ഞു.
ഉമേഷ് പാലിന്‍റെ കുടുംബാംഗങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ആതിഖ് ആഹമ്മദ് നടത്തിയ കൊലപാതകത്തിന് വധ ശിക്ഷ നൽകണമെന്ന് ഉമേഷ് പാലിന്‍റെ ഭാര്യയും അമ്മയും ആവശ്യപ്പെട്ടു. ഉമേഷ് പാലിന്‍റെ കൊലപാതകത്തിന് ശേഷം തങ്ങൾക്ക് എല്ലാം നഷ്‌ടപ്പെട്ടതായും സുരക്ഷയില്ലെങ്കിൽ ഗുണ്ടാസംഘങ്ങൾ തങ്ങളുടെ കുടുംബത്തെ ഒരിക്കൽക്കൂടി ലക്ഷ്യം വയ്‌ക്കുമെന്നും ഉമേഷ് പാലിന്‍റെ ഭാര്യ ആശങ്ക പ്രകടിപ്പിച്ചു.
അസദ് അഹമ്മദും കൂട്ടാളി ഗുലാമും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പോലീസിനെ അഭിനന്ദിച്ചു . “ഈ നടപടിക്ക് ഞാൻ യുപി എസ്ടിഎഫിനെ അഭിനന്ദിക്കുന്നു. അവർ വെടിവെച്ചതിന് പിന്നാലെ പോലീസ് തിരിച്ചടിച്ചു. ഇത് കുറ്റവാളികൾക്കുള്ള സന്ദേശമാണ്, ഇത് പുതിയ ഇന്ത്യയാണ്. ഇത് യുപിയിലെ യോഗി സർക്കാരാണ്, “ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
















Comments