അമൃത്സർ: പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടിച്ചെടുത്ത് ബിഎസ്എഫ്. നാല് കിലോ ഹെറോയിനാണ് അതിർത്തി സുരക്ഷാ സേന പിടിച്ചെടുത്തത്. ഡ്രോൺ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് വിവരത്തെ തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഹെറോയിൻ കണ്ടെത്തിയത്.
പരിശോധനയിൽ രണ്ട് പായ്‌ക്കറ്റ് ഹെറോയിൻ അടങ്ങിയ പൊതികൾ ഗോതമ്പ് വയലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അതിനുശേഷം പഞ്ചാബ് പോലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയും ഹൊറോയിൻ അടങ്ങിയ രണ്ട് ബാഗുകൾ കൂടി കണ്ടെത്തുകയായിരുന്നുവെന്നും സുരക്ഷാസേന അറിയിച്ചു.
















Comments