കോട്ടയം: ജില്ലയിൽ 95 ശതമാനം പേർക്ക് ഡിജിറ്റൽ പണമിടപാടിനോട് പ്രിയം. ഗ്രാമീണമേഖലയിൽ പോലും യുപിഐ പേയ്‌മെന്റ്ിലേക്ക് ചുവട് മാറിയതായാണ് റിപ്പോർട്ട്. ജയുവാക്കൾ എതാണ്ട് പൂർണ്ണമായും ഗൂഗിൾ പേ പോലുള്ള ആപ്പുകളിലേക്ക്് മാറിയത് ഇടപാട് വർദ്ധിക്കാൻ പ്രധാന കാരണമായതായി വിലയിരുത്തുന്നു. കൂടാതെ വീട്ടമ്മാർ സ്വന്തം ബാങ്ക് അക്കൗണ്ട് ആരംഭിച്ചതും സ്മാർട്ട് ഫോണിലേക്ക് മാറിയതോയും കൂടിയാണ് യുപിഐ ഇടപാടിൽ വൻ വർദ്ധനവ് ഉണ്ടായത്.
കൊറോണ മഹാമാരിക്ക് ശേഷമാണ് ഡിജിറ്റൽ ഇടപാടിൽ മുന്നേറ്റമുണ്ടായത്. ചായക്കടയിലും ഹോട്ടലുകളിലും ഉൾപ്പെടെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തുള്ള പണമിടപാടാണ് ജില്ലയിൽ കൂടുതലായി നടക്കുന്നത്. പണമിടപാടിന് ബാങ്കിൽ എത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. കൂടുതൽ തുക ട്രാൻസ്ഫർ ചെയ്യുന്നതിന് മാത്രമാണ് ബാങ്കിൽ എത്തുന്നത്. ഇന്റർനെറ്റ് സ്പീഡ് വർദ്ധിച്ചതൊടെ പണമിടപാട് കൃത്യമായി നടക്കുന്നുണ്ട്. ചില്ലറ സംബന്ധിച്ച തർക്കങ്ങൾ ഇല്ലെന്ന മെച്ചവും ഇതിനുണ്ട്. കൈയിൽ പണം കൊണ്ടു നടക്കണ്ട ബുദ്ധിമുട്ടും ഇല്ല.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ നിരവധി ചുവട് വെപ്പുകളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അധികം വൈകാതെ പൂർണ്ണ ഡിജിറ്റൽ പണമിടപാടിലേക്ക് മാറി ജില്ലയായി കോട്ടയം മാറും. ജില്ലയിലെ ലീഡ് ബാങ്കാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്.
















Comments