മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ-ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജു പിള്ള. എസ് പി പിള്ളയുടെ പേരക്കുട്ടി കൂടിയാണ് താരം. സ്‌കൂൾ കാലത്ത് നാടകങ്ങളിൽ സജീവമായിരുന്ന നടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തിയുടെ സത്രീ പർവം എന്ന നാടകത്തിൽ അഭിനയിച്ചു. നാടകങ്ങളിലൂടെ സീരിയൽ രംഗത്തേക്കും കടന്നു വന്നു. സത്യവും മിഥ്യയും എന്ന സീരിയലിൽ ആണ് മഞ്ജുപിള്ളയുടെ ആദ്യ സീരിയൽ.
സമൂഹമാധ്യമങ്ങളിൽ സജീവമായ മഞ്ജു പിള്ള, സിനിമ വിശേഷങ്ങൾക്കൊപ്പം താരത്തിന്റെ സ്വകാര്യ സന്തോഷങ്ങളും പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീടിന്റെ പാലുകാച്ചൽ വിശേഷങ്ങൾ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. സെറ്റു സാരിയും മുല്ലപ്പൂവും ചൂടി സുന്ദരിയായാണ് മഞ്ജു പിള്ള പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിലെ താരം മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത് ആണ്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം വിശേഷം പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ മഞ്ജു പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് ആശംസ പറഞ്ഞു എത്തിയിരിക്കുന്നത്.സുജിത്തേട്ടൻ എവിടെ എന്ന് ചോദിക്കുന്ന ഒരു കമന്റിന് മറുപടിയായി ഷൂട്ട് എന്നാണ് മഞ്ജു പറഞ്ഞത്.
















Comments