തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷു കൈനീട്ടമാണ് വന്ദേഭാരത് എക്‌സ്പ്രസ് എന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. 16 കോച്ചുള്ള ട്രെയിൻ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നതിൽ യാതൊരുവിധ സംശയവുമില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിലെ റയിൽവേയെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണ് ഇത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രാവർത്തികമായി. ഭാവിയിൽ കാസർകോട്ടേക്കും മംഗലാപുരത്തേക്കും സർവ്വീസ് നീട്ടുന്ന കാര്യവും പരിഗണിക്കും. പൂർണ്ണ വേഗത കൈവരിക്കാൻ ലിഡാർ സർവ്വേ നടത്തി ട്രാക്കിലെ വളവുകൾ പരിഹരിക്കുമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. കേരളത്തിൽ അധികം വൈകാതെ തന്നെ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങുമെന്ന് പി കെ കൃഷ്ണദാസ് അറിയിച്ചിരുന്നു.
തിരുവനന്തപുരം ഡിവിഷനാണ് സർവീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സർവീസായിരിക്കുമിത്. ഏപ്രിൽ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
















Comments