സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ആദ്യമായി നായകനാകുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ആർ.കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ, മാധവ് സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലേലം എന്ന സിനിമയിലെ സുരേഷ് ഗോപിയുടെ ചാക്കോച്ചിയെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. മാധവിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്.
പ്രഖ്യാപനം മുതൽക്കെ ശ്രദ്ധ നേടിയ ചിത്രം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിരിയാണ് കുമ്മാട്ടിക്കളി നിർമ്മിക്കുന്നത്. സൂപ്പർഗുഡ് ഫിലിംസിന്റെ 98 -ാമത്തെ ചിത്രമാണിത്. യാമി സോന ആണ് ഒരു നായിക.
ലെന, ദേവിക സതീഷ്, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് , ദിനേശ് ആലപ്പി,സോഹൻലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ, റാഷിക് അജ്മൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: വെങ്കിടേഷ് വി, സംഗീതം: ജാക്‌സൺ വിജയൻ, പ്രോജക്ട് ഡിസൈനർ: സജിത് കൃഷ്ണ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Comments