ബീജിംഗ്: തായ്‌വാൻ സന്ദർശനത്തെ തുടർന്ന് യുഎസ് ജനപ്രതിനിധി സഭ അംഗം മൈക്കൽ മക്കോളിന് ഉപരോധം ഏർപ്പെടുത്തി ചൈന. ഇതുപ്രകാരം മക്കോളിന്റെ ചൈനയിലെ സ്വത്തുക്കൾ മരവിപ്പിക്കും. ചൈന കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും മൈക്കൽ മക്കോളുമായി സഹകരിക്കുന്നതിനും വിലക്കേർപ്പെടുത്തും. ചൈനയുടെ പരമാധികാരത്തെ വെല്ലുവിലിച്ചു എന്നാരോപിച്ചാണ് ഉപരോധം.
യുഎസ് ജനപ്രതിനിധി സഭാംഗത്തിന്റെ തായ്‌വാൻ സന്ദർശനം ഏക ചൈന തത്വത്തിന്റെ ലംഘനമാണെന്നും ദ്വീപിൽ തങ്ങൾക്ക് പരിപൂർണ അവകാശമുണ്ടെന്നും ചൈന പറഞ്ഞു. സ്വത്തുക്കൾ മരവിപ്പിക്കുന്നതിനൊപ്പം സംഘടനകളുമായും വ്യക്തികളുമായും മെക്കോളിൻ ചൈനയിൽ ഇടപെടുന്നതിനും നിയന്ത്രണമുണ്ട്. കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തും.
അടുത്തിടെ നടന്ന അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ കെവിൻ മെക്കാർത്തിയുമായി തായ്‌വാൻ പ്രസിഡന്റ് സായി ഇങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതിരെയും ചൈന രംഗത്തുവന്നിരുന്നു. വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ചൈന നൽകിയ മുന്നറിയിപ്പ്.
Comments