പനാജി: 2022-ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊതുയിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ച കേസിൽ ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് നോട്ടീസ് അയച്ച് ഗോവ പോലീസ്. ഏപ്രിൽ 27-ന് പെർനേം പോലീസ് സ്റ്റേഷനിൽ കേജരിവാൾ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലെ ചുവരുകളിൽ ആംആദ്മി പാർട്ടി പോസ്റ്ററുകൾ പതിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പിഡിപിപി ആക്ട് പ്രകാരം പാർട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്മേലാണ് പാർട്ടി ദേശീയ കൺവീനറായ കേജരിവാളിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ആപ്പിന്റെ ഗോവ ഘടകം അദ്ധ്യക്ഷൻ അമിത് പാലേക്കറിനോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പലതവണ സമൻസ് അയച്ചിട്ടും അദ്ദേഹം സ്റ്റേഷനിൽ ഹാജരായിരുന്നില്ല.
















Comments