ടോക്കിയോ : ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ ബോംബാക്രമണം. ജപ്പാനിലെ വകാമയിൽ പ്രസംഗത്തിനിടെയാണ് ബോംബാക്രമണം ഉണ്ടായത്. അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. കിഷിദയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്തായി അധികൃതർ അറിയിച്ചു.
ജപ്പാൻ ഈസ് തുറമുഖ നഗരത്തിലെ വേദിയിൽ കിഷിദ പ്രസംഗിക്കുന്നതിനെടെയാണ് സംഭവമുണ്ടായത്. കിഷദയുടെ പ്രസംഗം നടക്കാനിരുന്ന സ്ഥലത്ത് സംശയാസ്പദമായ തോന്നിയ ഒരാളെ തടഞ്ഞ് വച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടമോ ഉണ്ടായിട്ടില്ലയെന്നും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ജി 7 ഉന്നതത്തല യോഗങ്ങൾക്ക് ജപ്പാൻ ആതിഥേയത്യം വഹിക്കാനിരിക്കെയാണ് സംഭവം ഉണ്ടായത്.
Comments