പനാജി: വിസ ഇല്ലാതെ ഗോവയിൽ അനധികൃതമായി താമസിച്ച ഉഗാണ്ട സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. നംടോംഗോ ലത്തീഫ (34)യാണ് പോലീസ് പിടിയിലായത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു.
സാധാരണയായി പോലീസ് നടത്തുന്ന പരിശോധനയ്ക്കിടെയാണ് വിദേശിയുടെ പക്കൽ വിസ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഗോവ അഞ്ചുന പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. യുവതിയുടെ ഇന്ത്യയിലെ താമസം ഫോറിനേഴ്സ് ആക്ട് 1918, ഫോറിനേഴ്സ് ആക്ട് 1946 എന്നിവയുടെ ലംഘനമാണെന്നും പോലീസ് വ്യക്തമാക്കി.
ഇവർ എങ്ങനെ ഗോവയിൽ എത്തി, ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഗോവ പോലീസ് അറിയിച്ചു. അഞ്ചുന പോലീസ് ഇൻസ്പെക്ടർ പ്രഷാൽ ദേശായിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Comments