പലനിറത്തിലുള്ള വർണാഭമായ തൂവലുകളുള്ള ഒരുപാട് പക്ഷികൾ നമുക്ക് ചുറ്റുമുണ്ട്. തുവലുകളുടെ നിറവും ഭംഗിയും കാരണം ചില പക്ഷികളെ വീട്ടിലും വളർത്താറുണ്ട്. ചിറക് വിടർത്തി അവ പറക്കുന്നത് എപ്പോഴും കൗതുകമുണർത്തുന്ന ഒന്നാണ്. എന്നാൽ ഇത്തരം പക്ഷി കൂട്ടങ്ങളുടെ തൂവലുകൾക്കിടയിൽ കൊടു വിഷമാണുള്ളത്. ഇവയ്‌ക്ക് തൂവലുകൾക്കിടയിലെ വിഷത്താൽ മറ്റ് ജീവനുകൾ നശിപ്പിക്കാനാകും. പാച്ചിസെഫാല ഷ്ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ട് ഇനത്തിലെ പക്ഷികൾക്ക് മനുഷ്യ ജീവന് പോലും അപകടകരമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
കാണാൻ ഭംഗിയുള്ളതാിയിരിക്കും പല നിറത്തിലും രൂപത്തിലും ഉള്ളവയായിരിക്കും എന്നാൽ മറ്റൊരു ജീവനെ ഇല്ലാതാക്കാനുള്ള മന്ത്രിക വിദ്യയും ഇവയ്‌ക്കുണ്ട്. വിഷം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച ശേഷം അവയെ വളരെ എളുപ്പത്തിൽ വിഷമായി മാറ്റി ശരീരത്തിൽ സൂക്ഷിക്കാനുള്ള കഴിവ് പാച്ചിസെഫാല ഷ്ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ടു ഇനത്തിൽ ഉൾപ്പെട്ട പക്ഷികൾക്കുണ്ട്. വിഷമുള്ള കായ്കനികൾ ഭക്ഷിച്ചാൽ ഒരിക്കലും ഇവയ്‌ക്ക് ബാധിക്കില്ലെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
പല നിറത്തിലുള്ള തൂവലുകൾക്കിടയിൽ മനുഷ്യനെ വരെ ഇല്ലാതാക്കാനുള്ള കൊടും വിഷമാണ് ഇവ ഒളിപ്പിച്ചിരിക്കുന്നത്. വീട്ടിൽ വളർത്തുന്ന പക്ഷികളായാലും പുറത്ത് പറന്നു നടക്കുന്ന പക്ഷികളായാലും അവയുമായി ഇടപഴകുന്നത് ജീവൻ നഷ്ടപ്പെടാൻ പോലും കാരണമാകും. ഫിലിപ്പിൻസിലെ ന്യൂഗിനിയ വനമേഖലയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. വിഷം ഉള്ളിൽ സൂക്ഷിക്കുന്ന പമ്പിനെ പോലെ തന്നെയാണ് ഇത്തരം ഇനത്തിലെ പക്ഷികളും.
Comments