തിരുവനന്തപുരം: വസ്തു തർക്കത്തെ തുടർന്ന് മരുമകളെ മർദ്ധിച്ച സംഭവത്തിൽ ഭർതൃപിതാവിനെ അറസ്റ്റിൽ. പരശുവയ്‌ക്കലിന് സമീപം ആടുമൻകാട് മുണ്ടുതോട്ടം കിഴക്കേ പുത്തൻവീട്ടിൽ രാമചന്ദ്രനാണ് അറസ്റ്റിലായത്. മരുമകൾ പ്രേമലതയുടെ പരാതിയിലാണ് പാറശ്ശാല പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാമചന്ദ്രൻ പ്രമലതയെ ക്രൂരമായി മർദ്ധിക്കുന്ന രംഗം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാമചന്ദ്രനും മകനും കുടുംബവും ആടുമൻക്കാട്ടിലെ കുടുംബ വീട്ടിലാണ് താമസിക്കുന്നത്. വസ്തുവിന്റെ പകുതി രാമചന്ദ്രൻ മകന്റെ പേരിൽ എഴുതി നൽകിയിരുന്നു. പിന്നീട് ഇവർ തമ്മിൽ അകന്നതിനെ തുടർന്ന് മകനും കുടുംബവും വീട്ടിൽനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രൻ കേസ് നൽകിയിരുന്നു. സ്വത്ത് തർക്കം സംബന്ധിച്ച് വീട്ടിൽ എന്നും വഴക്കാണ്.
വിഡിയോയിൽ പ്രചരിച്ച് വഴക്ക് നടന്നത് രണ്ട് ദിവസം മുമ്പാണ്. രാമചന്ദ്രനും മരുമകളുമായി വാക്കേറ്റമുണ്ടാവുകയും രാമചന്ദ്രൻ പ്രേമലതയെ ക്രൂരമായി മർദിക്കുകയും ചെയ്തു. മർദിക്കുന്ന രംഗങ്ങൾ പ്രേമലതയുടെ മക്കളാണ് മൊബൈൽ ഫോണിൽ പകർത്തിയത്. പിന്നീട് അവർ തന്നെയാണ് അത് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
Comments