ലക്നൗ : ഏറ്റുമുട്ടലിൽ യുപി പോലീസ് വധിച്ച അസദിന്റെ മൃതദേഹം പ്രയാഗ്‌രാജിലെ മസരി ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ചടങ്ങുകൾ. ഈ ഏറ്റുമുട്ടലിനു പിന്നാലെ ഉമേഷ് പാൽ വധക്കേസിലെ കൂട്ടു പ്രതിയും , ആതിഖിന്റെ സഹോദരനുമായ അഷ്‌റഫിന്റെ മൊഴിയും പുറത്ത് വന്നു. അസദ് അള്ളാഹുവിന്റേതായിരുന്നുവെന്നും , അസദിനെ അള്ളാഹു തിരിച്ചെടുത്തു എന്നുമാണ് യുപി പോലീസിനോട് അഷ്റഫ് പറഞ്ഞത് .
കഴിഞ്ഞ ദിവസമാണ് അഷ്റഫിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തത് . പ്രയാഗ്‌രാജിൽ വെച്ച് ഉത്തർപ്രദേശ് പോലീസ് ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയും ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരും അസദിനെക്കുറിച്ച് ചോദിച്ചിരുന്നു . ആതിഖ് അഹമ്മദ് നിശബ്ദനായി പോലീസുകാർക്കൊപ്പം നിശബ്ദനായി നടക്കുകയായിരുന്നു .
എന്നാൽ അപ്പോഴും അഷ്റഫ് അസദിനെ കുറിച്ചുള്ള വാക്കുകൾ ആവർത്തിച്ചു . ഈ മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .അസദിന്റെ മൃതദേഹം അന്ത്യകർമങ്ങൾക്കായി ഏറ്റുവാങ്ങിയത് മുത്തച്ഛൻ ഹമീദ് അലിയാണെന്നാണ് സൂചന . തങ്ങൾ ഒരുപാട് സ്നേഹത്തോടെയാണ് അസദിനെ വളർത്തിയതെന്ന് ഹമീദ് അലിയും പറഞ്ഞിരുന്നു.
















Comments