ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെയുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ജപ്പാനിലെ വകാമ സ്വദേശി കിമുറ റെയുജിവി (24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജപ്പാനിലെ തുറമുഖ നഗരമായ ഹോഗയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
പ്രതിയെന്ന് സംശയിക്കുന്നവരുടെ വീട്ടിൽ പരിശോധന നടത്തിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇയാൾ പിടിയിലായത്. പ്രതിയെ അഭിഭാഷകരുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വേദിയിൽ പ്രസംഗിച്ചുകൊണ്ട് നിൽക്കവെയാണ് പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ ബോംബാക്രമണം ഉണ്ടാകുന്നത്. തുടർന്ന് കിഷിദയെ ഉടനെ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റുകയായിരുന്നു.
Comments