ചണ്ഡിഗഡ്: പാകിസ്താൻ ഡ്രോണിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെടുത്ത് അതിർത്തി രക്ഷാ സേന. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ധനോ കലാന് സമീപത്ത് വെച്ച് പാകിസ്താൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തുകയായിരുന്നു ബിഎസ്എഫ്.
പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ഡ്രോണുകളാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയ്ക്കെതിരായി നടപടി ആരംഭിച്ചതായി ബിഎസ്എഫ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മയക്കുമരുന്ന് കടത്താനുള്ള കള്ളക്കടത്തുകാരുടെ മറ്റൊരു ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
3 പാക്കറ്റ് ഹെറോയിൻ അടങ്ങിയ വലിയ ബാഗാണ് ബിഎസ്എഫ് ഡ്രോണിൽ കണ്ടെടുത്തത്. വ്യാഴാഴ്ച പുലർച്ചെ ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് സൈനികർ പാകിസ്താൻ ഭാഗത്ത് നിന്ന് ഇന്ത്യൻ പ്രദേശത്തേക്കെത്തിയ ഡ്രോണിന് നേരെ വെടിയുതിർത്തുകയായിരുന്നു.
Comments