തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താൻ നീക്കം . ഇതിന്റെ ഭാഗമായി കേരള അറബിക് മുൻഷീസ് അസോസിയേഷൻ നടപ്പിലാക്കുന്ന അറബി ഭാഷാ പ്രചരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻ കുട്ടി നിർവ്വഹിച്ചു . ഇതിന്റെ ചിത്രങ്ങളും ശിവൻ കുട്ടി ഫേസ്ബുക്കിൽ പങ്ക് വച്ചിട്ടുണ്ട് .
നേരത്തേ മന്ത്രി മുഹമ്മദ് റിയാസും അറബി ഭാഷയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാൻ ചില സിനിമകൾ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. ഇത്തരം നീക്കങ്ങളെ നഖശിഖാന്തം എതിർക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു . അത് അടിവരയിടുന്നതാണ് സ്കൂളുകളിൽ അറബി ഭാഷാ പഠനം ശക്തിപ്പെടുത്താനുള്ള നീക്കം .
അതേസമയം മറ്റൊരു ഭാഷയും പ്രോത്സാഹിപ്പിക്കാൻ കാണിക്കാത്ത താല്പര്യമാണ് ഇക്കാര്യത്തിൽ സർക്കാർ കാട്ടുന്നതെന്നും വിമർശനമുണ്ട് .
Comments