ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്ന സ്‌കൂൾ കെട്ടിടം കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി. മുസ്ലീം യുവാക്കളെ തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സ്കൂളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നത്. ഇതിനായി പൂനെയിലെ സ്‌കൂൾ കെട്ടിടത്തിന്റെ രണ്ട് നിലകൾ ഉപയോഗിച്ചിരുന്നു. ഇതരമതത്തിലെ നേതാക്കളെയും സംഘടനകളെയും ആക്രമിക്കുന്നതിനും കൊലപാതകം നടത്തുന്നതിനും വേണ്ട ഗൂഢാലോചനകളും ഇവിടെ നടന്നിരുന്നുവെന്നാണ് വിവരം.
ബ്ലൂ ബെൽ സ്‌കൂൾ ബിൽഡിംഗിന്റെ നാലും അഞ്ചും നിലകളാണ് എൻഐഎ കണ്ടുകെട്ടിയത്. രാജ്യത്ത് 2047-ഓടെ ഇസ്ലാമിക ഭരണം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കാൻ മുസ്ലീം യുവാക്കളെ നിർദിഷ്ട കാര്യങ്ങൾ ഏൽപ്പിക്കുകയും ഇതിന് വേണ്ടി അവർക്ക് ആയുധങ്ങളും മറ്റും എത്തിച്ച് നൽകുകയും ചെയ്തിരുന്നു. എൻഐഎയ്‌ക്ക് ലഭിച്ച ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ യുഎപിഎ ആക്ട് പ്രകാരമാണ് സ്‌കൂൾ കെട്ടിടം കണ്ടുകെട്ടിയത്. കഴിഞ്ഞ സെപ്റ്റംബർ 22-നായിരുന്നു ദേശീയ അന്വേഷണ ഏജൻസി ഇവിടെ പരിശോധന നടത്തുകയും സുപ്രധാനമായ പല രേഖകളും കണ്ടെത്തുകയും ചെയ്തത്.
Comments