വാഷിംഗ്ടൺ: സാങ്കേതികവിദ്യയിൽ പുത്തൻ കാൽവെയ്പ്പുമായി യുവാവ്. പുതിയ സാങ്കേതികവിദ്യകൾ എപ്പോഴും ആദ്യം പ്രയോഗിക്കുന്ന മേഖലകളിലൊന്നാണ് പ്രതിരോധമേഖല. ഈ മേഖലയിയിൽ പുതിയൊരു പരീക്ഷണമാണ് ബയോഫയർ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. 26 കാരനായ കായ് ക്ലോഫറിയാണ് സ്മാർട്ട്ഗൺ പരീക്ഷിച്ച് വിജയച്ചിരിക്കുന്നത്.
അതിസവിശേഷമായ പ്രത്യേകതകളാണ് ഈ സ്മാർട്ട്ഗണിനുള്ളത്. ഉടമയ്‌ക്കല്ലാതെ മറ്റൊരാൾക്കും ഈ സ്മാർട്ട്ഗൺ ഉപയോഗിക്കാനാവില്ല. കുട്ടികളും കൗമാരക്കാരും കൈക്കലാക്കി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ഉടമയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ സംവിധാനം സ്മാർട്ട്ഗണിൽ ഉപയോഗിച്ചിരിക്കുന്നത്.
പുതിയ സ്മാർട്ട്ഗണിൽ ലോക്ക് ക്രമീകരിച്ചിട്ടുണ്ട്. അതിനാൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ തോക്ക് ഉപയോഗിക്കാൻ സാധിക്കു. ഉടമയെ തിരിച്ചറിയുന്നതിനായി തോക്കിന്റെ പിടിയിൽ പ്രത്യേകം ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. തോക്ക് കൈയിലെടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത ആളാണൊ അല്ലയോ എന്ന് കൃത്യമായി സ്മാർട്ട്ഗണിന് തിരിച്ചറിയാൻ കഴിയും. രജിസ്റ്റർ ചെയ്തയാളാണെങ്കിൽ തോക്ക് അൺലോക്കാകും. ഉപയോഗിച്ച ശേഷം നിലത്ത് വെയ്‌ക്കുമ്പോൾ വീണ്ടും തോക്ക് ലോക്കാകും.
ബയോഫയർ വികസിപ്പിച്ചെടുത്ത ‘ഗാർഡിയൻ ബയോമെട്രിക് എഞ്ചിൻ ഉപയോഗിച്ചാണ് തോക്കിലെ ഫിംഗർപ്രിന്റ് സ്‌കാനർ സംവിധാനം പ്രവർത്തിക്കുന്നത്. ഇതുവഴി ഏത് സാഹചര്യം വന്നാലും തോക്കിന് ഉടമയെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.
Comments