തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിനു മുന്നിൽ ‘രാമരാജ്യത്തിലേക്ക് സ്വാഗതം’ ഫ്ലക്സ് സ്ഥാപിച്ച് ഭക്തർ : എടുത്തു മാറ്റാൻ പോലീസിൽ പരാതി നൽകി എസ്ഡിപിഐ , ബദൽ ബോർഡുമായി ഡിവൈഎഫ് ഐ

Published by
Janam Web Desk

തലശേരി ; കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ രാമക്ഷേത്രമായ തലശേരി തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ രാമരാജ്യം എന്ന ബോർഡ് വയ്ച്ചതിനെതിരേ എസ് ഡി പി ഐയുടെ പരാതി . ക്ഷേത്ര കവാടത്തിൽ രാമ രാജ്യത്തിലേക്ക് സ്വാഗതം എന്ന് ഭക്തർ കാവി നിറത്തിൽ ഉള്ള ബോർഡ് സ്ഥാപിച്ചിരുന്നു. ക്ഷേത്ര ഭക്തരും ഇതിനു ചുറ്റുമായി കാവി കൊടികളും ഓകാരം എഴുതിയ മുദ്രകളും വെക്കുകയുണ്ടായി

ഇതിനു പിന്നാലെയാണ് എസ് ഡി പി ഐ പോലീസിൽ പരാതി നൽകിയത് . തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ലായാണ് തലശ്ശേരി സി ഐയ്‌ക്ക് പരാതി നൽകിയത് . രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ‘രാമരാജ്യത്തിലേക്ക് സ്വാഗതം ‘ എന്ന കമാനം സ്ഥാപിച്ചതെന്നാണ് പരാതി. കമാനം നീക്കം ചെയ്യണമെന്നും എസ് ഡി പി ഐ പരാതിയിൽ പറയുന്നു.

ഇപ്പോൾ ഈ ബോർഡിനെതിരായി ഇതിനടുത്ത് ഡി വൈ എഫ് ഐ ബദൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ആരുടേയും രാജ്യത്തേക്കല്ല. തിരുവങ്ങാടിന്റെ മണ്ണിലേക്ക് സ്വാഗതം എന്നാണ്‌ ഡി വൈ എഫ് ഐ സ്ഥാപിച്ച ബോർഡിൽ എഴുതിയിരിക്കുന്നത്.

ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായി തകരാതെ രക്ഷപെട്ട ക്ഷേത്രം കൂടിയാണ്‌ തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം . അതുകൊണ്ട് തന്നെ എസ് ഡിപിഐയുടെയും , ഡിവൈഎഫ് ഐയുടെയും ഭീഷണികൾക്ക് മുന്നിൽ തങ്ങൾ മുട്ടുമടക്കില്ലെന്നാണ് ഭക്തരുടെ നിലപാട്.

Share
Leave a Comment