സാൻഫ്രാൻസിസ്‌കോ : നെറ്റ്ഫ്‌ളിക്‌സിസിൽ സബ്‌സ്‌ക്രൈബേർസിന്റെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഈ വർഷം തുടക്കത്തിലെ കണക്കുകൾ പ്രകാരം 232.5 മില്ല്യൺ സബ്‌സക്രൈബേർസാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബേർസുള്ള ഒടിടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്‌ളിക്‌സ്.
ടെലിവിഷൻ സ്ട്രീമിംഗിലൂടെ കമ്പനി 1.3 ബില്ല്യൺ ഡോളറാണ് ലാഭമുണ്ടാക്കിയതെന്ന് കമ്പനി അറിയിച്ചു. പണമടച്ചുള്ള പാസ് വേർഡുകൾ മറ്റുള്ള അംഗങ്ങൾക്ക് പങ്കിടുന്നതിനുള്ള ഓപ്ഷനുകളും ആരംഭിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇതിലൂടെ നെറ്റ്ഫ്‌ളികിസിന് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
1997ൽ അമേരിക്കയിലെ കാലിഫോർണിയയിലാണ് കമ്പനി സ്ഥാപിച്ചത്. 2017ലാണ് കമ്പനി ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് തിരിയുന്നത്. നിലവിൽ ചൈന, ഉത്തര കൊറിയ, റഷ്യ, സിറിയ എന്നീ രാജ്യങ്ങളിലൊഴികെ ലോകത്ത് എല്ലായിടത്തും നെറ്റ്ഫ്‌ളിക്‌സിന്റെ സേവനം ലഭ്യമാണ്.
Comments