കോഴിക്കോട് : സംസ്ഥാനത്ത് പഴഞ്ചൻ ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് മാറ്റണമെന്ന് ദീർഘനാളത്തെ ആവശ്യം നടപ്പിലാകുന്നു. നാഴെ മുതൽ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് മോട്ടർ വാഹന വകുപ്പ് അനുവദിക്കുക.
കേന്ദ്ര ഉപരിഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. അധികം താമസിയാതെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു.
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ കാർഡുകളാണ് മന്ത്രാലയം മുന്നോട്ടു വെച്ചത്. സീരിയൽ നമ്പർ, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകൾ ഡ്രൈവിംഗ് ലൈസൻസിലുണ്ടാകും. ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാർട്ട് ലൈവിംഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും.
















Comments