കോട്ടയം: കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടു. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചു. തീർത്തും വ്യക്തിപരമായ തീരുമാനം എന്നാണ് പാർട്ടി നേതൃത്വത്തിന് അദ്ദേഹം നൽകുന്ന വിശദീകരണം. എന്നാൽ തുടർനടപടികൾ അറിയിച്ചുകൊണ്ട് ജോണി നെല്ലൂർ ഉടൻ വാർത്താ സമ്മേളനം വിളിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
മദ്ധ്യകേരളത്തിലെ കേരള കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു മുൻ മൂവാറ്റുപുഴ എംഎൽഎ കൂടിയായ ജോണി നെല്ലൂർ. വിഡി സതീശനെതിരായ അഭിപ്രായം യുഡുഎഫ് യോഗങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ചിരുന്ന നേതാവാണ് അദ്ദേഹം.
Comments