ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി വീണ്ടും ന്യൂയോർക്ക്. ആഗോള വെൽത്ത് ട്രാക്കർ ഹെൻലി ആൻഡ് പാർടനേഴ്‌സ് നടത്തിയ കണക്കനുസരിച്ച് 3,40,000 കോടീശ്വരൻമാരാണ് അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലുള്ളത്.
ബിഗ് ആപ്പിൾ എന്ന വിളിപേരുള്ള നഗരമാണ് ന്യൂയോർക്ക്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും ന്യൂയോർക്കിലാണ് സ്ഥിതിചെയ്യുന്നത്. ഇതുകൂടാതെ, ലോകത്തിലെ ഏറ്റവും സവിശേഷിതമായ റെസിഡൻഷ്യൻ സ്ട്രീറ്റുകളും നഗരത്തിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് 2023-ലെ ലോകത്തിലെ സമ്പന്ന നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
ന്യൂയോർക്ക് നഗരത്തിന് പിന്നാലെ യഥാക്രമം ടോക്കിയോയും,സാൻഫ്രാൻസികോയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ടോക്കിയോയിൽ 2,90,300 പേരും സാൻഫ്രാൻസികോയിൽ 2,85,000 കോടീശ്വരന്മാരാുമാണുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ന്യുയോർക്കിനെ കൂടാതെ, സാൻഫ്രാൻസിസികോ, ലോസ് ഏഞ്ചൽസ്, ചിക്കാഗോ തുടങ്ങിയ നഗരങ്ങളും അമേരിക്കയിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2000-ൽ ലണ്ടനായിരുന്നു ലോകത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുണ്ടായിരുന്ന നഗരം. എന്നാൽ ഈ വർഷം നാലാം സ്ഥാനത്താണ് ലണ്ടൻ ഇടം നേടിയത്.
Comments