ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ 13000-ത്തോളം തീർത്ഥാടർക്ക് ദിനംപ്രതി അവസരമൊരുക്കി അധികൃതർ. ടോക്കൺ സംവിധാനത്തിലൂടെയാണ് പ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. ഭക്തർക്ക് സുഖമമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് രുദ്രപ്രയാഗ് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
യാത്ര റൂട്ടിൽ ഭക്തർക്ക് വൈദ്യ സഹായം ഏർപ്പെടുത്തിയിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. 22-ഓളം ഡോക്ടർമാരെയും ഫാർമസിസ്റ്റുകളുടെയും ഫിസിഷ്യൻമാരുടെയും സർജൻമാരുടെയും സേവനം ഭക്തർക്ക് ലഭിക്കും. കൂടാതെ ക്ഷേത്ര പരിസരം ശുചിയാക്കാനായി പ്രത്യേക സജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് തീർത്ഥാടകർക്ക് ശുദ്ധജലം ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് താമസ സൗകര്യങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗതകുരുക്ക് ഒഴിവാക്കാനായി പാർക്കിംഗ് സൗകര്യം ശക്തമാക്കി. തീർത്ഥാടനത്തിൽ പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
















Comments