ഐസ്വാൾ: ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ നിന്ന് വിദേശ മദ്യവും സിഗരറ്റും അസം റൈഫിൾസ് പിടികൂടി. മിസോറാമിലെ ചമ്പായ് ജില്ലയിലാണ് ഒരു കോടി രൂപ വിലമതിക്കുന്ന വിദേശ മദ്യവും സിഗരറ്റും ഉദ്യോഗസ്ഥർ പിടികൂടിയത്.
കഴിഞ്ഞ ദിവസം പോലീസിന് കിട്ടിയ രഹസ്യാന്വേഷണ വിവരത്തെ തുടർന്നായിരുന്നു പ്രദേശത്ത് റെയ്ഡ് നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 12.8 ലക്ഷം രൂപയുടെ വിദേശ മദ്യവും,51 പായ്‌ക്കുകളിലായി വിദേശ സിഗരറ്റുകളും പോലീസ് പിടിച്ചെടുത്തത്. പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഉദ്യോഗസ്ഥർ
അറിയിച്ചു. തുടർ നിയമനടപടികൾക്കായി പിടിച്ചെടുത്ത വസ്തുക്കൾ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറിയതായി പോലീസ് അറിയിച്ചു.
















Comments