തങ്ങളുടെ വിശുദ്ധ കുറുബാനയിൽ പ്രധാനമന്ത്രിയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്ന് ബിഷപ്പ് മാത്യൂസ് മോർ സിൽവേനിയാസ്. പത്തനതിട്ടയിൽ നടന്ന ഈസ്റ്റർ സ്‌നേഹ സംഗമത്തിലായിരുന്നു ബിഷപ്പിന്റെ പ്രസംഗം. നരേന്ദ്ര മോദിക്ക് വേണ്ടി എല്ലാ വിശുദ്ധ കുർബാനയുടെയും മദ്ധ്യേ തങ്ങൾ എന്നും പ്രാർത്ഥിക്കുമെന്നും നിങ്ങളെ നടത്തുന്ന നേതാക്കൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കണമെന്നാണ് റോമാ ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ മാത്രം കണ്ടുകൊണ്ട് ഭാരതത്തിലെ മുഴുവൻ ജനങ്ങളുടെ മനസ്സ് അറിയാമെന്ന് ഭാവിക്കരുത്. ഉത്തർപ്രദേശിലെ 70 ജില്ലകളിലും താൻ സഞ്ചരിച്ചിട്ടുണ്ട് എല്ലാ ഗ്രമങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. അവിടുത്തെ ജനങ്ങളുടെ മനസ്സും ഹൃദയവും തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുണ്ടായാൽ നമ്മുടെ തെറ്റായ ധാരണകൾക്കും മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗം ഒന്നടങ്കം ബിജെപിയോട് അടുക്കുന്ന സമയത്താണ് ബിഷപ്പിന്റെ ഈ പ്രസ്തവന എ്ന്നതാണ് ശ്രദ്ദേയം.
















Comments