വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് ലോകം. 2023-ലെ ആദ്യ സൂര്യഗ്രഹണമാകും നാളെ സംഭവിക്കുന്നത്. നിംഗലൂ എക്ലിപ്‌സ് എന്നറിയപ്പെടുന്ന ‘ഹൈബ്രിഡ്’ സൂര്യഗ്രഹണമാണ് ഏപ്രിൽ 20-ന് സംഭവിക്കുക. ലോകത്തിന്റെ ചില ഭാഗങ്ങളിൽ പൂർണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളിൽ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്ന സൂര്യഗ്രഹണങ്ങളെയാണ് ഹൈബ്രിഡ് അല്ലെങ്കിൽ സങ്കര സൂര്യഗ്രഹണം എന്ന് പറയുന്നത്.
ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ ചന്ദ്രൻ എത്തുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്‌ത്തി സൂര്യന്റെ പ്രകാശത്തെ തടയുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ അവസരത്തിൽ ചന്ദ്രനോ സൂര്യനോ ഭാഗികമായോ പൂർണമായോ മറയുകയും ചെയ്യുന്നു. ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മൂടാതെ സൂര്യന് മുകളിൽ ഒരു ചെറിയ ഇരുണ്ട ഡിസ്‌കായി ദൃശ്യമാകുന്നതിനെയാണ് ‘അഗ്നി വലയം’ പ്രഭാവം.
18 മാസത്തിലൊരിക്കൽ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് സൂര്യഗ്രഹണം സംഭവിക്കാറുണ്ട്. തെക്ക്/കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ എക്‌സ്മൗത്തിൽ ഗ്രഹണം മൊത്തത്തിൽ ദൃശ്യമാകും. നാളെത്തെ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. നാളെ ഇന്ത്യൻ സമയം രാവിലെ 3.34 മുതൽ 6.32 വരെയാകും ഭാഗിക സൂര്യഗ്രഹണം. പൂർണ ഗ്രഹണം രാവിലെ 4.29 മുതൽ 4.30 വരെ ഒരു മിനിറ്റിൽ താഴെ മാത്രമാണ്. ഗ്രഹണം രണ്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുമെങ്കിലും, സൂര്യൻ പൂർണമായി മൂടുന്നതിനാൽ, ഒരു മിനിറ്റിൽ താഴെ മാത്രമേ ഗ്രഹണം പൂർണ്ണമായി കാണാനാവൂ. സമയവും തീയതിയും അനുസരിച്ച് വ്യാഴാഴ്ച ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാകും.
ഓസ്ട്രേലിയയിലെ എക്സ്മൗത്തിൽ പൂർണമായ ഇരുട്ടായിരിക്കും ആ സമയം. ഇതൊരു റിസോർട്ട് ടൗണാണ്. 62 സെക്കൻഡുകൾ ഭൂമി ഇരുട്ടിലായിരിക്കും. ഈ സമയത്താണ് എക്സ്മൗത്ത് പെനിൻസുലയിലൂടെ ചന്ദ്രന്റെ നിഴൽ കടന്നുപോവുക. സൂര്യനെ പൂർണമായും കടന്നുപോകാൻ ചന്ദ്രന് മൂന്ന് മണിക്കൂർ ആവശ്യമാണ്. ഈ സമയം ചില നക്ഷത്രങ്ങളും, ഗ്രഹങ്ങളും ദൃശ്യമാകും. അന്തരീക്ഷ താപം കുറയും. മൃഗങ്ങളുടെ സ്വഭാവത്തിലും മാറ്റം വരും. ആകാശം ഇരുട്ടിലാവും. സൂര്യന്റെ തെളിച്ചമേറിയ കൊറോണ ചന്ദ്രന് ചുറ്റും ദൃശ്യമാകും. ഇത് സൂര്യനിലെ ചൂടേറിയ താപത്താൽ ഉണ്ടാവുന്നതാണ്. സൂര്യന്റെ അന്തരീക്ഷത്തിലെ പുറത്ത് നിൽക്കുന്ന ഭാഗത്താണ് ഇവയുണ്ടാവും. സാധാരണ വെളിച്ചത്തിൽ ഈ കൊറോണയെ കാണാൻ സാധിക്കില്ല.
ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും ഗ്രഹണ സമയത്ത് ചില കാര്യങ്ങൾ ചെയ്യുന്നത് ഗുണകരമല്ലെന്നാണ് പൊതുവേ പറയുന്നത്. ഗ്രഹണ സമയത്ത് ഉറങ്ങരുതെന്നാണ് വിശ്വാസം. പ്രത്യേകിച്ച് പ്രായമായവരും അസുഖമുള്ളവരും. ഈ സമയം ഉറങ്ങുന്നത് ജ്യോതിശാസ്ത്ര പ്രകാരം ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പറയുന്നത്. ഈ സമയത്ത് ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നതും ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആരാധിക്കനയോ പൂജ പോലുള്ള ചടങ്ങുകളോ ഈ സമയത്ത് നടത്താൻ പാടില്ല. സൂര്യഗ്രഹണത്തിന് ശേഷം വിഗ്രഹങ്ങൾ കഴുകകുകയും പൂജ നടത്തുകയും ചെയ്യണം.
പുരാണ ഗ്രന്ഥങ്ങൾ അനുസരിച്ച് സൂര്യഗ്രഹണം കഴിഞ്ഞാൽ ആളുകൾ കുളിക്കുകയും പുതിയ വസ്ത്രങ്ങൾ ധരിക്കുകയും വീട് വൃത്തിയാക്കുകയും ചെയ്യണം. വിശ്വാസമനുസരിച്ച്, സൂര്യഗ്രഹണം ആരംഭിക്കുന്നതിന് മുൻപ് തുളസിയിലെ വെള്ളത്തിലും ഭക്ഷണത്തിലും ഇടണം. ഹിന്ദു വിശ്വാസപ്രകാരം ഗർഭിണികൾ സൂര്യഗ്രഹണ സമയത്ത് വീടിന് പുറത്ത് ഇറങ്ങാൻ പാടില്ലത്രേ. പുറത്തിറങ്ങുന്നത് കുട്ടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. സൂര്യഗ്രഹണം പൂർത്തിയായാൽ ഗംഗാ ജലം തളിക്കുന്നത് ദോഷങ്ങൾ അകറ്റാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. സൂര്യഗ്രഹണം ഒരിക്കലും നഗ്‌ന നേത്രങ്ങൾ കൊണ്ട് നോക്കരുത്. ഇത് കാഴ്ച ശക്തി തന്നെ നഷ്ടമാകുന്നതിന് കാരണമായേക്കും.
















Comments