ഷിംല: ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളിൽ ഹിമപാത സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ദോഡ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, ബാരമുള്ള എന്നീ ജില്ലകളിലാണ് ഹിമാപാതം ഉണ്ടാകാൻ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്.
അഞ്ച് ജില്ലകളിൽ സമുദ്രനിരപ്പിൽ നിന്ന് 3000 മുതൽ 3500 വരെ ഉയരത്തിൽ ഹിമപാതം ഉണ്ടാകാനാണ് സാധ്യത. മുന്നറിയിപ്പ് നൽകിയ ജില്ലകളിൽ താമസിക്കുന്നവർ മുൻകരുതലുകൾ എടുക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ ജമ്മുകശ്മീരിലെ ഗുൽമാർഗിൽ ഹിമപാതത്തെ തുടർന്ന് രണ്ട് വിദേശികൾ മരിച്ചിരുന്നു. ഹിമപാതത്തിൽപ്പെട്ട് കുടുങ്ങിയ 19 വിനോദ സഞ്ചാരികളെ ഗൈഡുകൾ രക്ഷിക്കുകയും ചെയ്തിരുന്നു.
















Comments