തിരുവനന്തപുരം: വിദ്യാർത്ഥികളെ ഇനി അവരുടെ പ്രാദേശിക ഭാഷയിൽ പരീക്ഷ എഴുതാൻ അനുവാദം നൽകണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി).വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾ പ്രാദേശിക ഭാഷയിലേക്ക് വിവർത്തനം ചെയ്യണമെന്നും പാഠ ഭാഗങ്ങൾ പഠിപ്പിക്കുമ്പോൾ അദ്ധ്യാപകർ പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്നും യുജിസി അഭ്യർഥിച്ചു.
2022-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷകളുടെ പ്രോത്സാഹനവും ഉപയോഗവും വളരെ പ്രാധാന്യം നൽകുന്ന ഘടകമാണെന്ന് യുജിസി വ്യക്തമാക്കി. വിദ്യാർഥികളെ പ്രാദേശിക ഭാഷയിൽ പഠിപ്പിക്കുന്നത് വളരെ മെച്ചപ്പെട്ട വിദ്യാഭ്യാസ വളർച്ചയ്‌ക്കും മികച്ച വ്യക്തിത്വത്തിനും വഴികാട്ടുമെന്നും യുജിസിയുടെ ഔദ്യോഗിക കത്തിൽ പറയുന്നു.
നിലവിൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രാദേശിക ഭാഷയിൽ വിദ്യാർഥികളെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ, പൊതുവായി കണക്കാക്കുമ്പോൾ വിദ്യാഭ്യാസ സമ്പ്രദായം ഇംഗ്ലിഷിലാണ്. കുട്ടികളെ പ്രാദേശിക ഭാഷയിൽ പഠിപ്പിക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ താൽപര്യം ഉണ്ടാകുകയും അതുവഴി വിജയശതമാനം വർദ്ധിക്കുമെന്നും യുജിസി ചൂണ്ടിക്കാട്ടി.
















Comments