പവിത്രതയുടെ സസ്യമാണ് തുളസി. തുളസി ചെടി ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ തുളസി ചെടി സഹായിക്കും എന്നാണ് വിശ്വാസം. ഔഷധം സസ്യം എന്നതിലുപരി ഹൈന്ദവ വിശ്വാസത്തിൽ വലിയ പ്രാധാന്യമാണുള്ളത്. മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രസാദിപ്പിക്കാൻ തുളസി കൊണ്ടുള്ള പൂജ മികച്ച ഫലം നൽകുമെന്നാണ് പറയുന്നത്.
ഗ്രഹണസമയത്തും തുളസിയ്‌ക്ക് ഏറെ പ്രാധാന്യമാണുള്ളത്. സൂര്യഗ്രഹണത്തിനും ചന്ദ്ര ഗ്രഹണത്തിനും തുളസി അനുകൂലഫലങ്ങളാണ് നൽകുന്നത്. ഗ്രഹണ സമയത്ത് ഭക്ഷണത്തിൽ തുളസിയില ഇടാൻ ഇലകൾ നേരത്തെ പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഗ്രഹണ കാലത്തും സൂതക് കാലത്തും തുളസി ചെടി തൊടുകയോ ഇലകൾ പറിക്കുകയോ ചെയ്യരുത് എന്നും ജ്യോതിഷികൾ നിർദേശിക്കുന്നു.
സൂര്യഗ്രഹണം, ഏകാദശി, ഞായർ ദിവസങ്ങളിൽ തുളസി ചെടി നടാൻ പാടില്ല എന്നാണ് പറയുന്നത്. ഈ ദിവസങ്ങളിൽ തുളസി ചെടി നനക്കുന്നതും ദോഷം ചെയ്യും. സൂര്യഗ്രഹണ സമയത്ത് തുളസിയിൽ തൊടാൻ പോലും പാടില്ല എന്നാണ് പറയുന്നത്.പൂജയ്‌ക്കായി തുളസിയില ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു ദിവസം മുൻപ് തുളസിയിലകൾ പറിച്ചെടുത്ത് സൂക്ഷിക്കണം.
Comments