ലക്നൗ : കൊല്ലപ്പെട്ട ഗുണ്ടാനേതാവും രാഷ്‌ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെ കുഴിമാടത്തില്‍ തിവര്‍ണ്ണ പതാക പതിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാജ്കുമാര്‍ സിംഗിനെ (രജ്ജു) പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറ് വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ആതിഖ് അഹമ്മദിന് ഭാരതരത്‌ന നൽകണമെന്നും രാജ്കുമാർ ആവശ്യപ്പെട്ടു. രാജ്കുമാർ ആതിഖ് അഹമ്മദിന്റെ ശവകുടീരത്തിൽ ത്രിവർണ പതാക സ്ഥാപിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആതിഖ് അഹമ്മദ് രക്തസാക്ഷിയാണ് , അതുകൊണ്ട് ആതിഖിന് ഭാരതരത്ന നൽകണം. രക്തസാക്ഷിപദവി നൽകുകയും വേണമെന്ന് രാജ്കുമാർ ആവശ്യപ്പെട്ടു.വീഡിയോ വൈറലായതോടെ രാജ്ജുവിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ഇക്കാര്യം അറിയിച്ച് പ്രയാഗ്‌രാജ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ദേഹത്തിന് കത്ത് നല്‍കി.സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രയാഗ്‌രാജ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
















Comments