തിരുവനന്തപുരം: കിണറ്റിൽ കരടി വീണു. തിരുവനന്തപുരം വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വീട്ടുകാർ കിണറ്റിനുള്ളിൽ കരടിയെ കണ്ടെത്തിയത്. കരടി എവിടെ നിന്ന് വന്നെന്നുള്ള വിവരങ്ങൾ വ്യക്തമല്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. കോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. ഇത്തരത്തിൽ ഒരു വന്യമൃഗം ആദ്യമായാണ് ഈ പ്രവേശത്ത് എത്തുന്നത്.
Comments