കണ്ണൂർ : എഐ ക്യാമറകളെക്കുറിച്ച് സർക്കാരും മാദ്ധ്യമങ്ങളും പറയുന്നത് വാസ്തവ വിരുദ്ധമെന്ന തരത്തിൽ ഫേസ്ബുക്ക് കുറിപ്പ്. ബ്രിജിത് കൃഷണ എന്നയാളാണ് എഐ ക്യാമറയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന മിക്ക കാര്യങ്ങളും യാഥാർത്ഥ്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പ്രചരണങ്ങൾ നടക്കുന്നതെന്നാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്.
ബ്രീജിത് കൃഷ്ണയുടെ പോസ്റ്റിന്റെ പൂർണരൂപം….
കുരുടൻ ആനയെ കണ്ടതുപോലെയാണ് AI ക്യാമറയെ കുറിച്ച് അധികാരികളും അവരെ ഉദ്ധരിച്ച് മാധ്യമങ്ങളും
വിശദീകരിക്കുന്നത്. ട്രാഫിക് കമ്മീഷണർ ശ്രീജിത്ത് ഐ പി എസ് അടക്കമുള്ളവർക്ക് എ ഐ ക്യാമറ പദ്ധതിയെക്കുറിച്ച് യാതൊരു അടിസ്ഥാന ബോധവുമില്ലാത്ത ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിക്കുന്നതുമായ കാര്യങ്ങളാണ് തള്ളിവിടുന്നത്.
പത്രങ്ങളിലും ടിവി ചാനലുകളിലും വരുന്ന വാർത്തകളിൽ പകുതിയിൽ അധികവും പമ്പര വിഡ്ഢിത്തവും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ 726 ഏഴ് ക്യാമറകളിൽ കൊല്ലം ബൈപ്പാസിലെ ഒരു യൂണിറ്റും തിരുവനന്തപുരം ബൈപ്പാസിലെ ഒരു യൂണിറ്റ് ഒഴികെ ബാക്കി ഒരു ക്യാമറയും ഓവർ സ്പീഡ് പിടിക്കാനുള്ള ക്യാമറകൾ അല്ല .
AI ക്യാമറകളിൽ കാറിന്റെ സെക്കൻഡ് റോയിൽ ഇരിക്കുന്നവരെ ചിത്രം ലഭ്യമാകും എന്നുള്ളത് നുണയാണ്. അത്തരം ഒരു ടെക്‌നോളജി ലോകത്തിൽ ഇല്ല.ബാക്ക് സീറ്റിലുള്ളവർ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എൻഫോഴ്സ് ചെയ്യാൻ ഉള്ള സാങ്കേതിക സങ്കേതം ഈ ക്യാമറയിലും ഇല്ല .
ലൈൻ ട്രാഫിക് തെറ്റിക്കുന്നവരെ ഈ ക്യാമറകൾ ഉപയോഗിച്ച് പിടിക്കാം. പക്ഷേ കേരളത്തിൽ ഇൻസ്റ്റാൾ ചെയ്ത Al ക്യാമറകളിൽ ലൈൻ ട്രാഫിക് പിടിക്കാനുള്ള സങ്കേതങ്ങൾ സർക്കാർ നൽകിയ പർച്ചേസ് ഓർഡറിൽ ഇല്ല അതിനാൽ ലൈൻ ട്രാഫിക് ഇൻഫോസ് മെന്റ് എന്നുള്ളത് ഈ ക്യാമറയിൽ ഇല്ല ഇതാണ് വസ്തുത.
ഓവർ സ്പീഡ് പിടിക്കുന്നത് കേരളത്തിൽ സ്പോട്ട് എൻഫോഴ്സ്മെന്റ് എന്ന രീതിയിലാണ്. അതായത് മുൻപ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ വാഹനം കടന്നുപോകുന്ന നിശ്ചിത സ്ഥലത്തും സമയത്തും വാഹനം അമിതവേഗതയിൽ ആണെങ്കിൽ എൻഫോസ് ചെയ്യും. കേരള പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും ഇത്തരം ക്യാമറകൾ വർഷങ്ങൾക്കു മുമ്പ് തന്നെ കേരളത്തിൽ ആകമാനം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അതിൽ ഗ്യാരണ്ടി കഴിഞ്ഞിട്ടും സർക്കാർ പണമില്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്താത്തതും ഒഴികെ ബാക്കി ക്യാമറകൾ എല്ലാം ഇപ്പോഴും വർക്ക് ചെയ്യുന്നതാണ്.
ക്യാമറ ഒന്നിൽ നിന്നും ക്യാമറ രണ്ടിലേക്ക് ഒരു ഒരു വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കി ശരാശരി സ്പീഡ് പിടിക്കാൻ ഇപ്പോൾ പിടിപ്പിച്ച ക്യാമറകൾക്ക് സാധിക്കുമെങ്കിലും അതിനുവേണ്ട സങ്കേതങ്ങൾ MVD വാങ്ങിട്ടില്ല. അതിനാൽ Al ക്യാമറകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന കേരളത്തിലെ 722 ക്യാമറകളിൽ നിന്നും ഒരു ഓവർ സ്പീഡ് വയലേഷൻ പോലും ചെയ്യാൻ നിയമപരമായി പിടിക്കുകയില്ല .ഓവർ സ്പീഡ് എൻഫോസ് ചെയ്യുന്നുണ്ടെങ്കിൽ അതാത് റോഡുകളിലെ അനുവദനീയ സ്പീഡ് വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡ് പ്രദർശിപ്പിക്കണം എന്നുണ്ട് ഓവർ സ്പീഡ് ഇല്ലാത്തതുകൊണ്ട് തന്നെയാണ് ഇത്തരം ബോർഡുകൾ ഒന്നും സ്ഥാപിക്കാത്തത് . അതുകൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെയുള്ള ആൾക്കാർ ഒന്നുകിൽ പ്രോജക്ട് മനസ്സിലാക്കുക അതല്ലെങ്കിൽ പൊതുജനത്തിന് തെറ്റിദ്ധരിപ്പിക്കാതിരിക്കുക.ബഹുമാനപ്പെട്ട ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത് ഐപിഎസ് അദ്ദേഹത്തിന്റെ ഓഫീസിലെ ഏതെങ്കിലും ഒരു വ്യക്തിയോ ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ചു കാര്യം പഠിച്ചു കഴിഞ്ഞാൽ ഈ പ്രോജക്ട് എന്താണ് പഠിക്കാം.
കോടികൾ ചെലവാക്കി ഒന്നര വർഷം മുമ്പേ പൂർത്തീകരിച്ച് ഇപ്പോൾ മാത്രം ഇമ്പ്ലിമെന്റ് ചെയ്യുന്ന ഈ പദ്ധതി മനസ്സിലാക്കുവാൻ വേണ്ടി അരമണിക്കൂർ പോലും മൈൻഡ് അപ്ലൈ ചെയ്യാത്ത ട്രാൻസ്പോർട്ട് കമ്മീഷണറുടെ തള്ള് കേട്ടപ്പോൾ മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ഓർമ്മ വന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് ഒരു ഉത്തരവാദിത്വവുമില്ല.
Vehicle alteration module ഈ automatic enforcement ആയി പദ്ധതിയിൽ ഇല്ല
1.seat belt
2.helmet
3.Tripple drive
4. Mobile phone use
5.Parking(14 locations)
ഇത് മാത്രമാണ് AI enforcement camera project ൽ ഉള്ളത്
ഇത് ഇവിടെഎഴുതുവാൻ കാരണം നാളെ സംസ്ഥാനത്ത് എന്തെങ്കിലും ഒരു ക്രിമിനൽ സംഭവം സംഭവിച്ചു കഴിഞ്ഞതിനുശേഷം ട്രാൻസ്പോർട്ട് കമ്മീഷണറെ പോലെ ഉത്തരവാദിത്വം ഉള്ളവർ ഇത്തരം വിവരങ്ങൾ ക്യാമറയിൽ ലഭ്യമാണ് എന്ന് പറയുകയും കേസ് ആവശ്യങ്ങൾക്കായി ക്യാമറ പരിശോധിച്ചപ്പോൾ അത്തരം വിവരങ്ങൾ ലഭ്യമല്ല എന്ന് കാണുകയും ചെയ്തു കഴിഞ്ഞാൽ ഇത്രയും നല്ല ഒരു പ്രോജക്റ്റിന് അത് ഒരു പുഴുക്കുത്തായി മാറും.
റോഡ് നിയമങ്ങൾ നിങ്ങളുടെ സുരക്ഷക്ക് .Drive safely
പൂർണ്ണ ഉത്തരവാദിത്തതോടുകൂടി
ബ്രിജിത് കൃഷ്ണ
കോടികൾ മുതൽ മുടക്കിൽ നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയിലെ വീഴ്ചകൾ മനസിലാക്കാതെ വാനോളം പുകഴ്‌ത്തുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും പോസ്റ്റിൽ ആരോപണമുണ്ട്. നാളെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിച്ചതിന് ശേഷം മാത്രമാകും ഇത്തരത്തിൽ പോരായ്മകൾ തിരിച്ചറിയുകയെന്നും പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
Comments