തിരുവനന്തപുരം: വന്ദേഭാരത് രണ്ടാം പരീക്ഷണ ഓട്ടത്തിൽ 17 മിനിട്ട് നേരത്തെ കണ്ണൂരിലെത്തി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എത്താനെടുത്ത സമയം 6 മണിക്കൂർ 53 മിനിട്ട്. ആദ്യ ട്രയലിൽ ഇത് 7.10 മണിക്കൂറായിരുന്നു. 7 മണിക്കൂർ 50 മിനിട്ടിൽ കാസർകോട്ടുമെത്തി. രാവിലെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് തിരിച്ച് ഉച്ചയ്‌ക്ക് 1.10ന് കാസർകോട്ടെത്തി.
ആലപ്പുഴ വഴിയുള്ള രാജധാനിയാണ് തിരുവനന്തപുരത്തു നിന്ന് കാസർകോട്ട് വേഗത്തിലെത്തുന്ന നിലവിലെ ട്രെയിൻ. 8.59 മണിക്കൂറാണ് ഇതിന് വേണ്ടിയെടുക്കുന്ന സമയം. അതിനെക്കാൾ 1.09 മണിക്കൂർ നേരത്തെയാണ് വന്ദേഭാരത് എത്തിയത്. മാവേലി എക്സ്പ്രസ് 11.08 മണിക്കൂറിലാണ് കാസർകോട്ടെത്തുക. വന്ദേഭാരത് ഉദ്ഘാടനം പ്രധാനമന്ത്രി 25 ന് നിർവ്വഹിക്കും. ഉദ്ഘാടന ദിവസം തിരുവനന്തപുരം മുതൽ കൊല്ലം വരെ അദ്ദേഹം യാത്ര ചെയ്യും. യാത്രയ്‌ക്കിടയിൽ പ്രധാനമന്ത്രി യാത്രക്കാരുമായും സംവദിക്കും.
















Comments