തിരുവനന്തപുരം: സ്മാർട് ലൈസൻസ് കാർഡുകൾ ഇന്ന് മുതൽ പ്രബല്യത്തിൽ. ഏഴിലധികം സുരക്ഷ സംവിധാനങ്ങളൊരുക്കിയ കാർഡുകളാണ് ലഭിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡം അനുസരിച്ച് രൂപകൽപ്പന ചെയ്ത ലൈസൻസ് കാർഡുകൾ നിരവധി തടസ്സങ്ങൾ അതിജീവിച്ചതിന് ശേഷമാണ് യാഥാർത്ഥ്യമാകുന്നത്. സ്മാർട്ട് കാർഡിനായുള്ള ശ്രമം കേരളം 2001-മുതൽ ആരംഭിച്ചിരുന്നു. എന്നാൽ മോട്ടോർ വാഹന നിയമത്തിൽ തുടർച്ചയായി വന്ന ഭേതഗതികളും ടെൻടർ വിഷയത്തിലെ കോടതി നടപടികളും മൂലമാണ് നടപ്പിലാവാൻ കാലതാമസമെടുത്തത്.
പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് ഇന്ന് മുതൽ മോട്ടോർ വാഹനവകുപ്പ് അനുവദിക്കുക. കേന്ദ്ര ഉപരിഗതാഗത മന്ത്രാലയത്തിന്റെ നിർദേശാനുസരണം രൂപകൽപ്പന ചെയ്ത കാർഡാണിത്. അധികം വൈകാതെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലേക്കുള്ള കാർഡിലേക്ക് മാറ്റുമെന്നും മോട്ടേർ വാഹന വകുപ്പ് അറിയിച്ചു.
സീരിയൽ നമ്പർ, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്‌സറ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂആർകോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.
















Comments