അമൃത്സർ : ഖാലിസ്ഥാൻ ഭീകരവാദി അമൃത് പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ. ലണ്ടനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത്.
അമൃത്സർ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാസം അമൃത്പാൽ സിംഗിന്റെ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം ലഭിച്ചെന്നാരോപിച്ച് കിരൺദീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ ഒരു കേസും ഇതുവരെ ഫയൽ ചെയ്തിട്ടില്ല. കിരൺദീപിന് യുകെ പൗരത്വമുണ്ടെന്ന് പോലീസ് അറിയിച്ചു.
ഈ വർഷം ഫെബ്രുവരിയിലാണ് അമൃത് പാൽ സിംഗ് കിരൺദീപ് കൗറിനെ വിവാഹം ചെയ്തത്. അമൃത്പാലുമായുള്ള വിവാഹത്തിന് ശേഷമാണ് ഇവർ പഞ്ചാബിലേയ്ക്ക് താമസം മാറിയത്. ഒളിവിൽ പോയ അമൃത് പാൽ സിംഗിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Comments