അബുദാബി: പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബിയിൽ പാർക്കിംഗ് സൗജന്യം. വ്യാഴാഴ്ച മുതൽ ഈദ് അവധി കഴിയുന്നത് വരെയാണ് സൗജന്യ പാർക്കിംഗ് സൗകര്യം അനുവദിച്ചിട്ടുള്ളത്. മുസഫയിലെ ലോറി പാർക്കിംഗ് കേന്ദ്രത്തിലും പാർക്കിംഗ് സൗകര്യം സൗജന്യമായി ലഭിക്കും.
ഇതിനു പുറമേ അബുദാബിയിൽ ഈദ് അവധി ദിനങ്ങളിൽ ടോൾ ഒഴിവാക്കിയിട്ടുണ്ട്. എമിറേറ്റിലെ നാല് ടോൾ ബൂത്തുകളിലൂടെയും ഈ ദിനങ്ങളിൽ ടോൾ നൽകാതെ വാഹനങ്ങളുമായി സഞ്ചരിക്കാൻ സാധിക്കും. ഈദ് അവധി ദിനങ്ങളിൽ ബസ് സർവീസുകൾ പതിവുപോലെ തന്നെ ഉണ്ടായിരിക്കും. എന്നാല് യാത്രക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ അതിനനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.








Comments