കൊച്ചി : ഇസ്ലാം യുവാക്കൾ സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നുവെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി . സ്വത്തിന്റെ കാര്യത്തിലും മുസ്ലീം കുടുംബങ്ങളിൽ വിവേചനമുണ്ടെന്നു ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലെ വിവേചനത്തെ കുറിച്ച് പറഞ്ഞ നടി നിഖില വിമലിനു പിന്തുണയുമായാണ് ബിന്ദു അമ്മിണിയുടെ പോസ്റ്റ്.
‘ പർദ്ദ സ്വന്തം ഇഷ്ടപ്രകാരം ധരിക്കുന്നതിനെ എതിർക്കേണ്ട യാതൊരാവശ്യവും ഇല്ല.അതെ സമയം ബിക്കിനി ധരിക്കാൻ ഉള്ള സ്വാതന്ത്ര്യത്തെ അവർ മാനിച്ചു കൊടുക്കേണ്ടതുണ്ട്. എക്സ്പോസ്ഡ് ആയ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ ബഹുമാനത്തോടെ തന്നെ കാണുന്ന ആൺകുട്ടികളെ പഠിപ്പിക്കുന്ന നിയമ കലാലയത്തിലെ അധ്യാപികക ആണ് ഞാൻ. എന്റെ കുട്ടികൾ കഴുകൻ മാരെ പോലെ നോട്ടം കൊണ്ട് ശരീരം കൊത്തിവലിക്കുന്നത് ഞാൻ കണ്ടിട്ടില്ല. സഹപാടികളോട് സ്നേഹവും ആദരവും പുലർത്തുന്ന പുതുതലമുറ പ്രതീക്ഷ ആണ്.
എന്റെ പ്രിയപ്പെട്ട ഒരു കൂട്ടു കാരി മത വിശ്വാസിയും പുരോഗമന ചിന്താഗതി പുലർത്തുന്ന ആളുമാണ്. എന്നാൽ വിവാഹ ശേഷം കറുത്ത കളറിൽ ഉള്ള മഫ്ത മാത്രമേ ധരിക്കാവൂ എന്ന നിബന്ധന ഭർതൃ വീട്ടുകാർ മുന്പോട്ട് വെക്കുകയും അത് ചെയ്യാൻ നിർബന്ധിത ആകുകയും ചെയ്തത് നേരിട്ടറിയാം. എത് കളറിൽ ഉള്ള മഫ്ത ധരിച്ചാൽ എന്താണ് പ്രശ്നം എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയിട്ടില്ല.
ഇസ്ലാമിക് വസ്ത്രമായ പർദ്ധയും മഫ്തയും, ബുർഖയും ഒക്കെ ധരിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്ന പുരുഷന്മാർ ഇസ്ലാമിക് വസ്ത്രമായ കഴുത്തു മുതൽ കാല് വരെ നീളുന്ന ഡ്രസ്സ് ധരിച്ചു കാണുന്നില്ല. പുരുഷന്മാർ ആധുനിക വസ്ത്രമായ ടി ഷർട്ട്, പാന്റ്സ് ഒക്കെ ധരിച്ചു നടന്നു സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ കൈ നടത്തുന്നു.
മുഹമ്മദ് നബിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാര്യക്ക് നബിയേക്കാൾ 15 വയസ്സ് കൂടുതൽ ഉണ്ടായിരുന്നു. എന്നാൽ വയസ്സിൽ കൂടിയത് പോകട്ടെ അടുത്ത് വരുന്ന പ്രായത്തിലുള്ളവരെ പോലും വിവാഹം ചെയ്യാൻ മുസ്ലിം പുരുഷൻ മാരിൽ അധികവും തയ്യാറല്ല. അപൂർവ്വമായി ഇല്ല എന്നല്ല.
സ്വത്തവകാശവുമായി ബന്ധപ്പെട്ടു നോക്കിയാലോ, ഒരു മതങ്ങളിലും സ്വത്തിൽ സ്ത്രീകൾക്ക് അവകാശം ഇല്ലാതെ ഇരുന്ന 1500 വർഷങ്ങൾക്കു മുൻപ് അന്നത്തെ സാമൂഹിക സാഹചര്യത്തിൽ പുരുഷന് ലഭിക്കുന്നതിന്റെ പകുതി ( വിവാഹ സമയത്തു നൽകുന്ന സ്വർണവും മറ്റും കൂടാതെ )നൽകണം എന്ന് നിഷ്കർഷിച്ചിരുന്ന മതമാണ് ഇസ്ലാം.
എന്നാൽ 1500 വർഷങ്ങൾക്കിപ്പുറം മറ്റ് മതങ്ങളിലെല്ലാം തുല്യ അവകാശം ലഭിച്ചിട്ടും കൂട്ടു കുടുംബത്തിന്റെ സുരക്ഷിതത്വമൊക്കെ പോയി അണു കുടുംബത്തിലേക്ക് മാറിയപ്പോഴും പഴയ സ്ഥിതി മാറ്റാൻ തയ്യാറല്ല എന്ന് പറയുമ്പോൾ അത് വിവേചനം എന്ന് അല്ലാതെ എന്താണ് പറയുക.- എന്നും പോസ്റ്റിൽ പറയുന്നു.
















Comments