വന്ദേഭാരതിനെക്കാളും ഭയക്കേണ്ടത് യുവം പരിപാടിയെയാണെന്ന് സിപിഎം. പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന യുവം പരിപാടി ഈ മാസം 24ന് എറണാകുളത്താണ് നടക്കുന്നത്. ഇതിനെ ഭയക്കണമെന്നും വന്ദേഭാരത് പോലെയല്ലെന്നുമാണ് സിപിഎം പക്ഷം. ഇതോടെ യുവം പരിപാടിയെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐയെ മുൻനിർത്തി സിപിഎം രംഗത്ത് വന്നിരിക്കുകയാണ്. ബിജെപി സ്വാധീനം വർദ്ധിക്കുന്നതിൽ സിപിഎമ്മിന് വലിയ ആശങ്കയാണുള്ളത്.
വന്ദേഭാരത് സംസ്ഥാനത്തുണ്ടാക്കിയത് വലിയ ചലനമാണ് എന്നാൽ അതിനെക്കാൾ ഭയക്കേണ്ടത് പ്രധാനമന്ത്രിയുടെ കേരളസന്ദർശനത്തെയും യുവം പരിപാടിയുമാണെന്നാണ് സിപിഎം കാണക്കാക്കുന്നത്. കക്ഷി രാഷ്‌ട്രീയത്തിനും ജാതി മത വിവേചനത്തിനും അതീതമായി യുവാക്കളെ പങ്കെടുപ്പിക്കുന്ന പരിപാടി വലിയ ശ്രദ്ധ നേടുമെന്നും പരിപാടി വിജയിക്കുന്നതോടെ യുവാക്കൾക്കിടയിൽ ബിജെപിക്ക് വലിയ സ്വാധിനം നേടാൻ സാധിക്കുമെന്നതാണ് സിപിഎമ്മിന്റെ ഭയത്തിന് കാരണം.
വന്ദേഭാരത് എത്തിയതോടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങൾ ആഘോഷപൂർവ്വമാണ് സ്വീകരിച്ചത്. ആദ്യ ദിവസങ്ങളിൽ ഇതിനതെിരെ സിപിഎം രംഗത്ത് വന്നിരുന്നെങ്കിലും പതിയെ ഇതിൽ നിന്നും പിന്മാറുകയായിരുന്നു. ജനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വികസനങ്ങൾക്ക് എതിർപ്പ് രേഖപ്പെടുത്തുന്നത് പാർട്ടിയ്‌ക്കുള്ളിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു ഇതോടെ വന്ദേഭാരതിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് സിപിഎം വിരാമമിട്ടിരുന്നു.
















Comments