മുംബൈ: വിരാട് കോലിയോട് മകൾ വാമികയെ ഡേറ്റിംഗിന് കൊണ്ടു പോകട്ടെ എന്ന് ചോദിച്ച് കൊണ്ട് പ്ലക്കാർഡ് ഉയർത്തിയ ഒരു കൊച്ചു കുട്ടിയുടെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാണ്. കുട്ടിയുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വിരാട് അങ്കിൾ, വാമികയെ ഡേറ്റിന് കൂട്ടികൊണ്ട് പോവട്ടെയെന്നാണ് കാർഡിൽ എഴുതിയിരുന്നത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനിടെയായിരുന്നു സംഭവം.
കാർഡ് ഉയർത്തിയ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. ”ഇത്തരം വിഡ്ഢിത്തങ്ങൾ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കരുത്. ഇതിനെ പുരോഗമനമായി കാണരുത്, ഇത്തരം പ്രവൃത്തികൾ വഴി മാതാപിതാക്കളുടെ മുഖം വികൃതമാവുകയാണ് ചെയ്യുന്നത്.” കങ്കണ ട്വിറ്റിൽ കുറിച്ചിട്ടു.
കങ്കണ മാത്രമല്ല, നിരവധി പേരാണ് കാർഡിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. മാതാപിതാക്കളെ അറസ്റ്റ് ചെയ്യണം,
എന്തുകൊണ്ടാണ് ഇത്തരക്കാരെ പ്രവേശനകവാടത്തിൽ തന്നെ തടയാത്തത്, മോശം പാരന്റിംഗിനുള്ള ഉത്തമ ഉദാഹരണമാണ് ഇത് തുടങ്ങി നിരവധി കമന്റുകൾ ട്വീറ്റിന് താഴെ വന്നിരിക്കുന്നത്.
















Comments