തിരുവനന്തപുരം: യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കുന്ന യുവം പരിപാടിയെ പ്രതിരോധിക്കാൻ കോൺഗ്രസ്. യുവം പരിപാടിയ്‌ക്ക് പകരം രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. യുവാക്കളുടെ പ്രശ്‌നങ്ങളാണ് പരിപാടിയിൽ ചർച്ച ചെയ്യുന്നത് മെയ് മാസത്തിൽ തന്നെയാണ് കോൺഗ്രസിന്റെ പരിപാടിയും നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
മെയ് 9, 10 തീയതികളിൽ ചരൽക്കുന്നിൽ നടക്കുന്ന രണ്ടാമത് ചിന്തൻ ശിബിരം നടക്കും. ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് നേരിടുന്ന രാഷ്‌ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. പോർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കടക്കം ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. യുഡിഎഫിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു പോകാനുള്ള ചർച്ചകളാണ് അന്ന് നടക്കുകയെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസും സിപിഎമ്മും ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തെയും യുവം പരിപാടിയെയും എതിർക്കാനൊരുങ്ങുകയാണ്.
തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്താണ് പ്രധാനമന്ത്രി എത്തുക. കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
















Comments