മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയായ ആപ്പിൾ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ തുറന്നു. മുംബൈയിലെ ബികെസിയിലെ ജിയോ വേൾഡ് സെന്ററിൽ ആരംഭിച്ച സ്റ്റോർ ഏപ്രിൽ 18 നാണ് ഉദ്ഘാടനം ചെയ്തത് . ഈ ഉദ്ഘാടന പരിപാടിയിൽ ആപ്പിൾ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ടിം കുക്കും പങ്കെടുത്തു. അതേസമയം ജിയോ വേൾഡ് സെന്ററിൽ ആരംഭിച്ച ഈ ആപ്പിൾ സ്റ്റോറിന്റെ പ്രതിമാസ വാടകയാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് .
‘റിലയൻസ് ജിയോ വേൾഡ് ഡ്രൈവ് മാളിൽ’ സ്ഥിതി ചെയ്യുന്ന ആപ്പിൾ കമ്പനി സ്റ്റോർ വളരെ ശ്രദ്ധേയമാണ്. സ്റ്റോറിന് പ്രതിമാസം 42 ലക്ഷം രൂപ വാടക ലഭിക്കുമെന്ന് മുംബൈയിലെ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു. മുംബൈയിലെ അംബാനിയുടെ ഉടമസ്ഥതയിലുള്ള മാളിൽ ഏകദേശം 20,800 ചതുരശ്ര അടി സ്ഥലത്തിനായി ആപ്പിളുമായി 11 വർഷത്തെ കരാറിൽ ഒപ്പുവച്ചു. സ്റ്റോറിന്റെ വാടക മൂന്ന് വർഷം കൂടുമ്പോൾ 15 ശതമാനം വർധിപ്പിക്കുകയും രണ്ട് ശതമാനം റവന്യൂ വിഹിതം സഹിതം ആദ്യ മൂന്ന് വർഷത്തേക്ക് 42 ലക്ഷം രൂപ പ്രതിമാസ വാടക കമ്പനി നൽകുകയും ചെയ്യും.
നേരത്തെ, ഇന്ത്യയിലെ നിയന്ത്രണങ്ങൾ കാരണം, ആപ്പിൾ കമ്പനി ഇവിടെ സ്വന്തം സ്റ്റോറുകൾ തുറക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇക്കാരണത്താൽ, ആപ്പിൾ കമ്പനി ‘ഇമാജിൻ’, ‘ഫ്യൂച്ചർ വേൾഡ്’ തുടങ്ങിയ പങ്കാളികളുമായി ഇവിടെ ഒരു സ്റ്റോർ ആരംഭിച്ചു. എന്നാൽ ഇപ്പോൾ ആപ്പിൾ ഇന്ത്യയിൽ സ്വന്തം സ്റ്റോറുകൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ആദ്യ സ്റ്റോർ മുംബൈയിലും രണ്ടാമത്തെ സ്റ്റോർ ഡൽഹിയിലുമാണ് ഉദ്ഘാടനം ചെയ്യുക .
ഈ സ്റ്റോറിലൂടെ ആപ്പിൾ കമ്പനി ഇന്ത്യയിലെ നിർമ്മാണ-വിൽപന മേഖലയിലും പ്രവേശിച്ചു. ഭാവിയിൽ ആപ്പിൾ രാജ്യത്ത് 1 ദശലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്. മുംബൈയിൽ ആരംഭിച്ച സ്റ്റോർ ആപ്പിളിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. അതിനാൽ, ഇന്ത്യയിൽ നിർമ്മിക്കുന്ന ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങാനാകും.
















Comments