കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് സംഘം ഇന്ന് കോഴിക്കോട് എത്തും. എൻഐയുടെ സൈബർ ഫൊറൻസിക് വിദഗ്ധ സംഘമാണ് എത്തുന്നത്. പ്രതി ഷാറൂഖിനെ എൻഐഎ കസ്റ്റഡിയിൽ വാങ്ങുമെന്ന അധികൃതർ അറിയിച്ചു.
പ്രതി ഷാറൂഖ് കേരള പോലീസിന് നൽകിയ മൊഴിയും എൻഐഎ വിശദമായി അന്വേഷിക്കും. ഷൊർണൂരിൽ ഷാറൂഖ് രണ്ടു ദിവസം താമസിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം. പ്രതി കേരളത്തിലെത്തിയതിന്റെ യഥാർത്ഥ ലക്ഷ്യം ട്രെയിൻ തീവയ്പ്പ് ആയിരിക്കാൻ സാധ്യത കുറവാണെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. കൂടാതെ, ദൗത്യം പരാജയപ്പെട്ടു നാട്ടിലേയ്‌ക്കു മടങ്ങുന്നതിനു മുൻപ് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം ആണ് ഷാറൂഖ് സെയ്്ഫിയെ നടത്തിയ ട്രെയിൻ തീവയ്പ് എന്നും കേന്ദ്ര ഏജൻസികൾ അറിയിച്ചു.
തീവ്രവാദ സംഘടനകളുമായി വ്യക്തികളുമായി ഷാറൂഖ് സെയ്ഫിക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ട്രെയിൻ തീവയ്‌ക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഷാറൂഖ് മറ്റുള്ളവരെ ബന്ധപ്പെട്ടിരുന്നതു സ്വന്തം പേരിലുള്ള സിം കാർഡ് ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഷാറൂഖ് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതുവരെ പൂർണ്ണമായിട്ടില്ല.
















Comments