ആർത്തവ ദിനങ്ങളിൽ കുറവ് രക്തമാണ് കാണപ്പെടുന്നതെങ്കിൽ അതിന് ചില കാരണങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ആറ് കാരണങ്ങളാണ് ഇതിന് പിന്നിൽ.
ആർത്തവ ചക്രത്തിൽ വ്യത്യാസം വരുന്നതിന് പ്രധാനകാരണങ്ങളിലൊന്നാണ് ഗർഭധാരണം. സെക്ഷ്വലി ആക്ടീവായിരിക്കുന്ന സ്ത്രീകളാണെങ്കിൽ ആർത്തവ രക്തം കുറഞ്ഞാൽ ഉടൻ പരിശോധന നടത്തേണ്ടതാണ്. ആർത്തവ രക്തം കുറയുന്നതിനുള്ള മറ്റൊരു കാരണമാണ് പെട്ടെന്നുണ്ടാകുന്ന ഭാരവ്യത്യാസം. വളരെ വേഗം വണ്ണം വയ്‌ക്കുകയോ പൊടുന്നനെ ശരീരഭാരം കുറയുകയോ ചെയ്താൽ അത് ആർത്തവത്തിലും പ്രതിഫലിക്കും. ഇതുവഴി ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ കുറവ് രക്തം കാണാൻ സാധ്യതയുണ്ട്.
മാനസിക സമ്മർദ്ദമാണ് മറ്റൊരു കാരണം. വേണ്ടപ്പെട്ടവരുടെ വേർപാട്, വ്യക്തിജീവിതത്തിലോ പ്രൊഫഷണൽ ജീവിതത്തിലോ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവയെല്ലാം ആർത്തവ ചക്രത്തെ ബാധിക്കും. ബെർത്ത് കൺട്രോൾ പിൽസ് കഴിക്കുന്നവരിലും സമാനമായ പ്രശ്‌നങ്ങൾ അനുഭവപ്പെടാറുണ്ട്.
പ്രായം കൂടുംതോറും ആർത്തവ ദിനങ്ങൾ കുറയുകയും ആർത്തവരക്തം കുറയുകയും ചെയ്യുന്നത് സാധാരണമാണ്. സെർവിക്കൽ സ്റ്റിനോസിസ് പോലുള്ള രോഗങ്ങൾ ബാധിക്കുന്നവരിലും ആർത്തവ രക്തം കുറയാൻ സാധ്യതയുണ്ട്.
















Comments