താൻ ചെറുപ്പം മുതലേ ജയറാമിന്റെ ‘ഫാൻ ബോയ്’ ആണെന്ന് നടൻ കാർത്തി. ജയറാം പ്രധാന വേഷം കൈകാര്യം ചെയ്ത ‘ചാണക്യൻ’ സിനിമ തൊട്ടേ അദ്ദേഹത്തിനെ കാണൻ തുടങ്ങിയതാണ്. പൊന്നിയൻ സെൽവൻ-2 ന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാർത്തി.
നമ്പിയായി മണിരത്‌നത്തിന്റെ ഏക പരിഗണന ജയറാമായിരുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തതമാക്കിയിട്ടുണ്ട്. ”എന്റെ ആദ്യത്തെ ചോയിസും ആകെയുള്ള ചോയിസും ജയറാം ആണ്” എന്നായിരുന്നു മണിരത്‌നം പറഞ്ഞത്. ജയറാം ചെയ്ത നമ്പി എന്ന കഥപാത്രം ശരിക്കും അഞ്ചടി മാത്രം ഉയരമുള്ളയാളാണ്. എന്നാൽ അദ്ദേഹം ആറടിയുണ്ട്.
ഞങ്ങൾ ആദ്യം മണിരത്‌നത്തിനോട് ചോദിക്കുമായിരുന്നു ‘എങ്ങനെയാണ് ജയറാം സാറിനെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്, എങ്ങനെ അദ്ദേഹത്തെ ഇങ്ങനെ മാറ്റാൻ സാധിച്ചു’ എന്ന്. ഇത്രയും ഉയരമുള്ളയാൾ എങ്ങനെ നമ്പിയായി അഭിനയിക്കുമെന്ന് ചിന്തിച്ച ഞങ്ങളുടെ മുന്നിലേക്ക് അടുത്ത ദിവസം ജയറാം സാർ വരുന്നത് അഞ്ചടി ഉയരക്കാരനായാണ്. രണ്ട് കാലും വളച്ചുവെച്ച് അദ്ദേഹം സെറ്റിലേക്ക് നടന്നുവന്നു. ഞാൻ ഞെട്ടി പോയി. ഒരു നടന് അത്രയും മാറാൻ സാധിക്കുമോ എന്ന് ചിന്തിച്ചു.
ജയറാമിനോട് ജോലിചെയ്യാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ സന്തോഷം നൽകുന്നതാണ്. അദ്ദേഹം ഒരു മാസ്റ്ററാണ്, കാർത്തി വ്യക്തമാക്കി. അദ്ദേഹം ഒരു പ്രൊഫഷണലാണ്. അദ്ദേഹത്തിന്റെ സാധന സാമഗ്രികൾ അസിസ്റ്റന്റിന്റെ കയ്യിൽ പോലും കൊടുക്കില്ല. കഥാപാത്രത്തിനുവേണ്ടി അത്രയും പരിവർത്തനം നടത്തി അദ്ദേഹം. മാത്രമല്ല എല്ലാ ദിവസവും സമർപ്പണ ബോധത്തോടെയാണ് നിൽക്കാറുള്ളത്. അദ്ദേഹം ഒരു ‘ഓൾറൗണ്ട് പെർഫോമറാണ്’ കാർത്തി കൂട്ടിച്ചേർത്തു.
Comments