ബെംഗലുരു: കർണ്ണാടക തിരഞ്ഞെടുപ്പിൽ മോദി ഇഫക്ട് ശക്തമെന്ന് സർവ്വേഫലം. ജോഡോയിലെ ആൾക്കൂട്ടം കോൺഗ്രസിന് പ്രയോജനം ചെയ്യില്ല. പ്രധാനമന്ത്രിയുടെ ശോഭ ശക്തമാണെന്നും കോൺഗ്രസിന്റെ രാഹുലിനെ മുൻ നിർത്തിയുള്ള കോൺഗ്രസ് പോരാട്ടം വിജയിക്കില്ലെന്നുമാണ് സർവ്വേഫലം പറയുന്നത്.
കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ കണ്ട പങ്കാളിത്തം വോട്ടാകില്ലെന്നാണ് വിലയിരുത്തുന്നത്. രാഹുൽ നയിക്കുന്ന കോൺഗ്രസ് പ്രവർത്തനം വിജയിക്കില്ല. സംവരണമാണ് വോട്ടുകളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്. ബൊമ്മൈ സർക്കാർ മുൻ സർക്കാരിനേക്കാൾ അഴിമതിയിൽ കുറവാണെന്നും സർവ്വേ പറയുന്നത്.
വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്ന് കോൺഗ്രസ് പറയുമ്പോഴും കാര്യമായ മുന്നേറ്റം ഉണ്ടാകില്ലെന്നാണ് സർവ്വേഫലം പറയുന്നത്. നിലവിൽ ബിജെപിയുടെ ഭരണത്തെ ഇരുകൈയും നീട്ടുമ്പോഴും ജനങ്ങൾ രാഹുലിനെ സ്വീകരിക്കുന്നില്ല. കോൺഗ്രസിന്റെ സംസ്ഥാനത്ത തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ദേശീയ തലത്തിൽ കോൺഗ്രസ് അപ്രസ്‌ക്തമാകുന്നതുമാണ് ജനങ്ങളുടെ അസ്വീകര്യതയ്‌ക്ക് കാരണമെന്നാണ് രാഷ്‌ട്രീയ നീരിക്ഷകർ പറയുന്നത്.
















Comments