പൊതുവായ ഫലം: രാഷ്‌ട്രീയപരമായി കാത്തിരിക്കുന്ന പല വ്യതിയാനങ്ങളും സംഭവിക്കേണ്ട കാലമാണ്. ജനങ്ങൾ സർക്കാർ തലത്തിലെ പല തരത്തിലുള്ള നിയമങ്ങൾ കാരണം പൊറുതിമുട്ടും. നാട്ടിൽ വീണ്ടും പലയിടത്തും അക്രമ രാഷ്‌ട്രീയത്തിന് സാധ്യത. ആചാരങ്ങളും അനുഷ്ടാനങ്ങളും ചോദ്യം ചെയ്യുന്ന സ്ഥിതിയും അവയെ അവഹേളിക്കുന്ന അവസ്ഥയും സംജാതമാകും.ഈ പത്താമുദയം കഴിയുമ്പോൾ ഉഷ്ണകാലത്തിനു ശമനം ആകും. പലയിടത്തും മഴയ്ക്ക് സാധ്യത.
പത്താമുദയം, ശ്രീശങ്കര ജയന്തി തുടങ്ങിയവ വരുന്ന ആഴ്ചയിൽ ആണ്. വ്യാഴം മാറുന്ന കാർത്തിക നക്ഷത്രക്കാർ പ്രത്യേകം ശ്രദ്ധിയ്‌ക്കുക. പൊതുവിൽ വ്യാഴമാറ്റം ഫലങ്ങൾ ഗ്രഹനില പ്രകാരം പ്രശ്നം നോക്കി പരിഹാരങ്ങൾ ചെയ്തു തുടങ്ങിയാൽ രക്ഷ നേടാം.
രോഹിണി, മകയിര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ അവരുടെ പക്ക പിറന്നാൾ ദിവസം ഇഷ്ട ദേവനെയോ നക്ഷത്ര ദേവതയെയോ അമ്പലത്തിൽ വണങ്ങി യഥാവിധി നിവേദ്യം നടത്തുന്നത് ദോഷങ്ങൾ കുറയ്‌ക്കും.
താഴെ ഗണിച്ച നക്ഷത്രങ്ങളുടെ പൊതു അനുഭവങ്ങളിൽ അവരവരുടെ ജാതക പ്രകാരമുള്ള ദശാകാലം അനുസരിച്ചു ഏറ്റ കുറച്ചിൽ ഉണ്ടാകാം.
അശ്വതി: ജോലി ചെയ്യുന്നിടത് ക്ലേശങ്ങൾ ഉണ്ടാകുക, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, ദുസ്വപ്നങ്ങൾ കാണുക, ഉറക്കക്കുറവ്, ധനക്ലേശം, ഉദരരോഗം എന്നിവക്ക് സാധ്യത. ക്ഷമാശീലം പാലിക്കുക.
ഭരണി: മാനഹാനി, പ്രവർത്തന മാന്ദ്യത, എന്നാൽ ചിലർക്ക് വാരാന്ത്യം ശത്രുഹാനി, സത് സുഹൃത്തുക്കൾ ഉണ്ടാവുക, നല്ലപേര് കേൾകുവാൻ യോഗം എന്നിവ ഫലത്തിൽ വരാം. ക്ഷേത്രദർശനം ഗുണം ചെയ്യും.
കാർത്തിക: ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, അപമാനം, ജലഭയം, സന്താനങ്ങൾ മൂലം ദുഃഖ൦ അനുഭവിക്കേണ്ടി വരിക, ബിസിനെസ്സിൽ നഷ്ട്ടം സംഭവിക്കുക എന്നിവക്ക് സാധ്യത. ചതിയിൽ നിന്നും ജാഗ്രത പാലിക്കുക.
രോഹിണി: രോഗാദിദുരിതങ്ങൾക്കു ഹാനി-അതായത് രോഗങ്ങൾ മാറും, മനഃസുഖം, നിദ്രാസുഖം, കാര്യവിജയം, ഭാഗ്യാനുഭവങ്ങൾ, അവാർഡുകൾ ലഭിക്കുക, ആടയാഭരണലബ്‌ധി എന്നിവക്കു സാധ്യത. അവസരങ്ങൾ മുതലാകുക.
മകയിര്യം: ശത്രുനാശം, വ്യവഹാരങ്ങളിൽ വിജയം, വിവാഹ സമയം അനുകൂലം, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, ഉന്നതസ്ഥാനപ്രാപ്തി, വിദ്യാപുരോഗതി എന്നിവക്ക് സാധ്യത. വിവാഹകാര്യങ്ങളിൽ ആലോചിച്ചു തീരുമാനിക്കുക.
തിരുവാതിര: തൊഴിൽ വിജയമുണ്ടാകും, എന്നാൽ വരവിൽ കവിഞ്ഞ ചെലവ് അനുഭവത്തിൽ വരിക, ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, ധനനാശം എന്നിവ ഫലത്തിൽ വരാം. എന്നാൽ ചിലർക്ക് കീർത്തി,സ്ത്രീ സുഖം എന്നിവ ലഭിക്കാം. പേരുദോഷം ഉണ്ടാകാതെ നോക്കുക.
പുണർതം: വ്യാപാര, ബിസിനെസ്സുകൾ പുരോഗതി പ്രാപിക്കുക, ബന്ധുജന സമാഗമം, ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ധനനേട്ടം, പ്രേമകാര്യങ്ങളിൽ പുരോഗതി എന്നിവ ഫലത്തിൽ വരാം. എടുത്തുചാട്ടം ഗുണം ചെയ്യില്ല.
പൂയം: ഭക്ഷണ സുഖം. ശയന സുഖം, പരീക്ഷകളിൽ വിജയം, നിനച്ചിരിക്കാതെ ഭാഗ്യങ്ങൾ വരുന്ന സമയം, ഭാര്യാലബ്ധി, ആരോഗ്യം, വിട്ടുമാറാത്ത അസുഖങ്ങൾ മാറി വരുന്ന കാലം കൂടിയാണ്. ഇഷ്ടദേവനു നേദ്യം കഴിപ്പിക്കുന്നത് ഗുണാനുഭവങ്ങൾ ഇരട്ടിയാകും.
ആയില്യം: കാര്യ വിജയം, ഉന്നത ജനങ്ങളുമായി ഇടപെടുവാൻ അവസരം, കീർത്തി, മനഃസുഖം, സർക്കാർ സംബന്ധമായ തൊഴിലുകൾ ലഭിക്കുക, ഭാര്യാഭർത്തൃ ഐക്യം, ധനലാഭം എന്നിവക്ക് സാധ്യത. നല്ല സമയത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തുക.
മകം: തൊഴിൽ സംബന്ധമായി ഗുണാനുഭവങ്ങൾ, മനഃ സന്തോഷം, കുടുംബ ബന്ധുജന പ്രീതി, ഈശ്വരാനുഗ്രഹം കൈ വരുന്ന സമയം, വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കുക, ധനനേട്ടം എന്നിവക്ക് സാധ്യത. ഗ്രഹപ്രീതി വരുത്തിയാൽ ഗുണാനുഭവങ്ങൾ നിലനിർത്താൻ സാധിക്കും.
പൂരം: കുടുംബത്തിൽ അഭിവൃദ്ധി, ജനപ്രീതി, സർവ്വകാര്യവിജയം, ധനലാഭം, ദൂരദേശ യാത്ര അതിൽ നിന്നും ഗുണാനുഭവങ്ങൾ, വ്യവഹാര വിജയങ്ങൾ,വസ്ത്രലാഭം, ഭൂമിലാഭം എന്നിവക്ക് സാധ്യത. നല്ല സമയം ആണ്.
ഉത്രം: രോഗാദി ദുരിതം അലട്ടുക, പിണങ്ങി നിൽക്കുന്ന ഭാര്യാഭർത്താക്കന്മാർ ഒന്നിക്കാൻ സാധ്യത. കുടുബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക. എന്നാൽ ചിലർക്ക് ശത്രുഭയം,അപവാദം എന്നിവ കേൾക്കേണ്ടിവരുന്ന കാലമാണ്. യുക്തിപൂർവം തീരുമാനം എടുക്കുക.
അത്തം: മാനസീകമായി പിരിമുറുക്കം കൂടുന്ന കാലമാണ്. തൊഴിൽ സ്ഥിരത ഇല്ലാത്ത അവസ്ഥ സംജാതമാകും, ധനപരമായി പ്രശ്നങ്ങളിൽ പെടുക, ശരീര സുഖക്കുറവ് എന്നിവക്ക് സാധ്യത. ജാതകം നോക്കി പരിഹാരങ്ങൾ ചെയുന്നത് കാഠിന്യം കുറക്കാം.
ചിത്തിര: രോഗാദി ദുരിതം അലട്ടുക-അതായത് വിട്ടുമാറാത്ത പനി, ജലദോഷം എന്നിവ പിടിപെടുക, വിഷഭയം, തൊഴിൽ ക്ലേശങ്ങൾ, മാനസീക ബുദ്ധിമുട്ടുകൾ എന്നിവ ഫലത്തിൽ വരാം. ദൈവവിശ്വാസം മുറുകെ പിടിക്കുക.
ചോതി : കുടുബത്തിൽ ഐശ്വര്യം, പുതിയ വീട് അല്ലെങ്കിൽ വീട് പുതുക്കി പണിയുക, പ്രേമ വിജയം, എന്നാൽ മാനഹാനി, ധനനഷ്ട്ടം, ഉദര രോഗങ്ങൾ എന്നിവ ഫലത്തിൽ വരാം. സ്ത്രീകളിൽ നിന്നും ജാഗ്രത പാലിക്കുക.
വിശാഖം: അന്യ ജനങ്ങളെ സഹായിക്കുവാനുള്ള താത്പര്യം എന്നാൽ തിരിച്ചു ദോഷാനുഭവങ്ങൾ, സന്താനങ്ങളെ കൊണ്ട് ഗുണങ്ങൾ, കോടതിയിൽ നിന്നും നിലവിൽ കേസ് ഉള്ളവർക്ക് തിരിച്ചടി, കട ബാധ്യത തീർക്കാൻ പറ്റാത്ത സാഹചര്യം എന്നിവക്ക് സാധ്യത. പരിഹാരങ്ങൾ ചെയ്യുന്നത് ഗുണം ചെയ്യും,
അനിഴം: വാഹന ഭാഗ്യം, ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആകുക, ഉയർന്ന സ്ഥാനമാനങ്ങൾ കിട്ടുക, കുടുബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, സമ്മാനങ്ങൾ ലഭിക്കുക എന്നിവ ഫലത്തിൽ വരാം. അനുകൂല സമയം.
തൃക്കേട്ട: കാര്യതടസങ്ങൾ വരിക, രോഗാദി ദുരിതങ്ങൾ അലട്ടുക, ജലഭയം, ആമാശയ സംബന്ധമായ പ്രശ്നങ്ങൾ അലട്ടുക, ദേശാന്തര ഗമനം എന്നിവക്ക് സാധ്യത.
മൂലം: കുടുംബ ബന്ധുജനങ്ങളുമായി കലഹം,വരവിൽ കവിഞ്ഞ ചെലവ്, അമിതാഡംബരം, മാനഹാനി, സ്‌ഥാനലബ്ധി, ഭാര്യാസുഖക്കുറവ് എന്നിവക്കു സാധ്യത. ആത്മസംയമനം പാലിക്കുക.
പൂരാടം: അന്യസ്ത്രീ ബന്ധം അതുവഴി ചിലർക്ക് മാനഹാനി, ധനനഷ്ട്ടം, കുടുംബ കലഹം, അന്യ ജനങ്ങളിൽ നിന്നും തിക്താനുഭവങ്ങൾ, സന്താനക്ലേശം, മരണഭയം എന്നിവക്ക് സാധ്യത. വളരെ ജാഗ്രത പാലിക്കുക, ജാതകം നോക്കി പരിഹാരങ്ങൾ ചെയുക.
ഉത്രാടം: തൊഴിൽ വിജയം, രോഗശാന്തി, ധനനേട്ടം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, ശത്രുഹാനി, കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത എന്നിവ ഫലം. സമാധാനം കിട്ടുന്ന സമയം ആണ്.
തിരുവോണം: ഭാഗ്യാനുഭവങ്ങൾ, തൊഴിൽ വിജയം, ശത്രുഹാനി, ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആയി തീരുക, പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം,കുടുംബസൗഖ്യ൦ എന്നിവയ്ക് സാധ്യത. യാത്രകൾ ഫലം കണ്ടെത്തും.
അവിട്ടം: സഞ്ചാരശീലം, കുടുബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ, അന്യദേശവാസം- ജോലി എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത കാലം, പരാശ്രയം, യാത്രാക്ലേശം എന്നിവ ഫലത്തിൽ വരാം. ഇഷ്ടദേവ ഭജനം ചെയ്യണ്ട സമയം.
ചതയം: സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽ ക്ലേശം, കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അന്യസ്ത്രീ ബന്ധം, രോഗാദി ദുരിതങ്ങൾ അലട്ടുക, വരവിൽ കവിഞ്ഞ ചെലവ്എന്നിവക്ക് സാധ്യത. ഗ്രഹനില നോക്കി യുക്തി പോലെ പരിഹാരം ചെയുക.
പൂരൂരുട്ടാതി: കുടുംബ സുഖം, സത് സന്താന ഭാഗ്യം, കീർത്തി, സ്ഥാനമാനങ്ങൾ ലഭിക്കുക, ഭക്ഷണ സുഖം, സ്വാധീന ശക്തി, അധികാര പ്രാപ്തിയുള്ള തൊഴിൽ നേടാനും ചിലർക്ക് സാധ്യത കാണുന്നുണ്ട്. സന്തോഷം നിലനിൽക്കുന്ന സമയം ആണ്.
ഉത്തൃട്ടാതി: രക്ത സംബന്ധമായ രോഗം, ശത്രുഭയം, തൊഴിൽ ക്ലേശം, പല തൊഴിലുകൾ ചെയ്യെണ്ടി വരിക, കുടുംബ- ബന്ധു–സുഹൃത്തുക്കൾ എന്നിവരുമായി അഭിപ്രായ വ്യത്യാസം- കലഹം എന്നിവക്കു സാധ്യത. യഥാവിധി ക്ഷേത്ര ദർശനം നടത്തുക.
രേവതി: മനഃസന്തോഷം, ഉന്നത സന്താനലബ്ധി, എന്തുകാര്യങ്ങളിലും മനസോടെ ഇറങ്ങി പുറപ്പെടുക, ധൈര്യം, ചിന്താശേഷി, തൊഴിൽ വിജയം, ഈശ്വര വിശ്വാസം വർദ്ധിക്കുക എന്നിവ ഫലത്തിൽ വരാം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 April 23 to 29
















Comments