ന്യൂഡൽഹി: പരശുരാമ ജയന്തിദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. പരശുരാമന്റെ ജീവിതം മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ‘പരശുരാമജയന്തിയുടെ വേളയിൽ രാജ്യത്തെ എല്ലാവർക്കും ആശംസകൾ നേരുന്നു. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജീവിതം കർത്തവ്യനിഷ്ഠ, ധർമ്മം, മാനവ സേവ എന്നിവയ്‌ക്കുള്ള പ്രേരണ നൽകട്ടെ’- എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പരശുരാമ ജയന്തിദിനത്തിൽ യോഗി ആദിത്യനാഥും ജനങ്ങൾക്ക് ആശംസകൾ നേർന്നു. പരശുരാമന്റെ അനുഗ്രഹം ലോകമെമ്പാടും നിലനിൽക്കുമെന്ന് പരശുരാമ ജയന്തി ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. സമത്വത്തിന്റെയും നീതിയുടെയും പ്രതീകവും, ആയോധനകലകളുടെ ജ്ഞാതാവും, മഹാവിഷ്ണുവിന്റെ അവതാരവുമായ ഭഗവാൻ ശ്രീ പരശുരാമന്റെ ജന്മദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ! – അദ്ദേഹം ട്വീറ്റ് ചെയ്തു
ഭഗവാൻ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് ചിരജ്ഞീവിയായ ശ്രീ പരശുരാമൻ. അദ്ദേഹത്തിന്റെ ജന്മദിനമാണ് പരശുരാമ ജയന്തിയായി ആഘോഷിക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയയിൽ ഇത് വരുന്നു. ഈ ദിവസം അക്ഷയ തൃതീയ എന്നും അറിയപ്പെടുന്നു. ഭൂമിയുടെ ഭാരം നശിപ്പിക്കാനും എല്ലാ തിന്മകളും ഇല്ലാതാക്കാനും പരശുരാമൻ അവതരിച്ചു. ഈ ദിവസത്തെ ഉപവാസം എല്ലാവർക്കും വളരെ പ്രയോജനപ്രദമാണ്. ഈ ദിവസം ഹൈന്ദവ സംസ്‌കാരത്തിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കം കുറിക്കുകയും ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും സന്തോഷത്തോടെയും ആഘോഷിക്കുകയും ചെയ്യുന്നു. പരശുരാമ ജയന്തി ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യദായകമാണ്.
Comments