പരശുരാമ ജയന്തിദിനത്തിൽ ആശംസകൾ നേർന്ന് അമിത് ഷായും യോഗി ആദിത്യനാഥും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരശുരാമ ജയന്തിദിനത്തിൽ ആശംസകൾ നേർന്ന് അമിത് ഷായും യോഗി ആദിത്യനാഥും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 11:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പരശുരാമ ജയന്തിദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. പരശുരാമന്റെ ജീവിതം മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ‘പരശുരാമജയന്തിയുടെ വേളയിൽ രാജ്യത്തെ എല്ലാവർക്കും ആശംസകൾ നേരുന്നു. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജീവിതം കർത്തവ്യനിഷ്ഠ, ധർമ്മം, മാനവ സേവ എന്നിവയ്‌ക്കുള്ള പ്രേരണ നൽകട്ടെ’- എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പരശുരാമ ജയന്തിദിനത്തിൽ യോഗി ആദിത്യനാഥും ജനങ്ങൾക്ക് ആശംസകൾ നേർന്നു. പരശുരാമന്റെ അനുഗ്രഹം ലോകമെമ്പാടും നിലനിൽക്കുമെന്ന് പരശുരാമ ജയന്തി ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. സമത്വത്തിന്റെയും നീതിയുടെയും പ്രതീകവും, ആയോധനകലകളുടെ ജ്ഞാതാവും, മഹാവിഷ്ണുവിന്റെ അവതാരവുമായ ഭഗവാൻ ശ്രീ പരശുരാമന്റെ ജന്മദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ! – അദ്ദേഹം ട്വീറ്റ് ചെയ്തു

ഭഗവാൻ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് ചിരജ്ഞീവിയായ ശ്രീ പരശുരാമൻ. അദ്ദേഹത്തിന്റെ ജന്മദിനമാണ് പരശുരാമ ജയന്തിയായി ആഘോഷിക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയയിൽ ഇത് വരുന്നു. ഈ ദിവസം അക്ഷയ തൃതീയ എന്നും അറിയപ്പെടുന്നു. ഭൂമിയുടെ ഭാരം നശിപ്പിക്കാനും എല്ലാ തിന്മകളും ഇല്ലാതാക്കാനും പരശുരാമൻ അവതരിച്ചു. ഈ ദിവസത്തെ ഉപവാസം എല്ലാവർക്കും വളരെ പ്രയോജനപ്രദമാണ്. ഈ ദിവസം ഹൈന്ദവ സംസ്‌കാരത്തിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കം കുറിക്കുകയും ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും സന്തോഷത്തോടെയും ആഘോഷിക്കുകയും ചെയ്യുന്നു. പരശുരാമ ജയന്തി ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യദായകമാണ്.

Tags: yogi adithyanathAmith ShahParashurama Jayanthi
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies